വരാനിരിക്കുന്നത് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; അയോധ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി...
വരാനിരിക്കുന്നത് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; അയോധ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി...
ഉത്തർപ്രദേശ്: വരാനിരിക്കുന്ന ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അയോധ്യ വീണ്ടും ചർച്ചാ വിഷയം ആകും. ഡിസംബറിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്യത്തിൽ ക്ഷേത്ര നഗരത്തിലെ തീർപ്പുകൽപ്പിക്കാത്ത പദ്ധതികൾക്ക് തറക്കല്ലിടുകയും പൂർത്തിയാകാറായ പദ്ധതികൾ നാടിന് സമർപ്പിക്കുകയും ചെയ്യും എന്നാണ് വിവരം .

ഇതോടെ സംസ്ഥാനത്തെ ഭാരതീയ ജനതാ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പട്ടികയിലേക്ക് അയോധ്യ വീണ്ടും മുന്നിലെത്തും എന്ന കാര്യത്തിൽ സംശമില്ല. ഈ വിവരങ്ങൾക്ക് പിന്നാലെ അടുത്ത വർഷം ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് യോഗി ആദിത്യനാഥ് സർക്കാർ തയ്യാറെടുക്കുകയാണ്. ഭരണം നില നിർത്താനായി വിവിദ തന്ത്രങ്ങളും ചർച്ചയാകുന്നുണ്ട്. പലതും ഗൂഡാലോചന ചെയ്യുകയാണ് ബിജെപി.

അയോധ്യയുടെ ഭരണ നിർവ്വഹണമനുസരിച്ച്, രാജ്ഞി ഹിയോ ഹ്വാങ്-ഓക്ക് മെമ്മോറിയൽ പാർക്കും രാം കഥ പാർക്കിലെ ഡിജിറ്റൽ മ്യൂസിയവും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ഒപ്പം അയോധ്യയിലെ റെയിൽവേ സ്‌റ്റേഷനും സമ്പൂർണ നവീകരണത്തിന് വിധേയമാകുന്നുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാമീണ സഡക് യോജനയ്ക്ക് കീഴിൽ അയോധ്യയിൽ 27 റോഡ് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 197 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾക്കായി പ്രധാന മന്ത്രി നരേന്ദ്ര മോദി സർക്കാർ 132.78 കോടി രൂപ അനുവദിച്ചിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിക്ക് തറക്കല്ലിട്ട ശേഷം അടുത്ത മാസം ഈ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം.
അതേസമയം, അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി അടുത്ത മാസം അവസാനത്തോടെ തന്നെ ക്ഷേത്ര നഗരത്തിന്റെ മാസ്റ്റർ രൂപ രേഖയ്ക്ക് അന്തിമ രൂപം നൽകിയേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. "പൂർത്തിയായ ചില പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത മാസം അയോധ്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. ചില പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്യും," അയോധ്യ മണ്ഡലത്തിലെ ബിജെപി എം എൽ എ വേദ് പ്രകാശ് ഗുപ്ത പറഞ്ഞു.

കോവിഡ് - 19 മഹാമാരിയിൽ ഉൾപ്പെടെ ഉത്തർ പ്രദേശ് സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ അയോധ്യ ഒന്നാം സ്ഥാനത്ത് ഇപ്പോഴും തുടർന്നു എന്നാണ് വിവരം . അങ്ങനെയാണ് എങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ഇത് ചർച്ച വിഷയം ആകും.

2017 മാർച്ചിൽ വിജയിച്ച് അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തെ ബി ജെ പി സർക്കാരിന്റെ മുഖ്യ വിഷയം അയോധ്യ ആയിരുന്നു. അത് ആദ്യ ദിവസം മുതൽ ആദിത്യനാഥ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴും സർക്കാരിന്റെ കേന്ദ്ര ബിന്ദുവായി അയോധ്യ തുടർന്നു. മുഖ്യമന്ത്രിയായതിനുശേഷം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതിവായി ക്ഷേത്ര നഗരം സന്ദർശിക്കാറുണ്ട്.
Recommended Video

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കലെടുത്തുളള അമിത് ഷായുടെ വാരണാസി സന്ദർശനത്തിൽ തെരെഞ്ഞടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്താനും സജ്ജമാക്കാനും ബിജെപിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് വാരാണസിയിൽ നടന്ന അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കുകയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉൾപ്പെടെയുള്ള ബിജെപി ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി. ഉത്തർപ്രദേശിൽ ബിജെപിയുടെ വഴിത്തിരിവിന്റെ ശില്പിയായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നതിനാൽ ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്.












Click it and Unblock the Notifications