കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം പടിഞ്ഞാറൻ യുപിയിലെ ജാട്ട്- മുസ്ലീം വോട്ട്; പുതിയ ഫോർമുലയുമായി അഖിലേഷ് യാദവ്

Google Oneindia Malayalam News

ലഖ്നൗ; ജാതി-മത സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനമാണ് യുപി. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിവിധ സമുദായങ്ങളെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയായ സമാജ്വാദിയും സമുദായ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പടിഞ്ഞാറൻ യുപിയിലെ ശക്തമായ സ്വാധീനമുള്ള ആർഎൽഡിയുമായി സഖ്യത്തിൽ മത്സരിക്കാനാണ് അഖിലേഷ് യാദവ് നീക്കം.

1

2017 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു എസ്പി നേരിട്ടത്. കോൺഗ്രസുമായി സഖ്യത്തിലായിരുന്നു എസ്പി മത്സരിച്ചത്. എന്നാൽ സഖ്യം കനത്ത പരാജയമാണ് രുചിച്ചത്. കോൺഗ്രസ് വെറും 7 സീറ്റുകൾ നേടിയപ്പോൾ ആഎസ്പിക്ക് ലഭിച്ചത് 47 സീറ്റുകളാണ് പിന്നാലെ ഈ സഖ്യം പൊളിയുകയും ചെയ്തു.

2

എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പുതിയ സഖ്യത്തിന് വഴിതേടുകയാണ് അഖിലേഷ്. പടിഞ്ഞാറൻ യുപിയിൽ നിർണായക ശക്തിയായ ആർഎൽഡിയെ ഒപ്പം നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാണ് എസ്പി ഒരുങ്ങുന്നത്. നേരത്തേ ഈ വർഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും പിന്നീട് ഈ ബന്ധം അവസാനിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്പിയുമായി ധാരണയിലായിരുന്നു ആർഎൽഡി മത്സരിച്ചത്.
ഇതോടെ നിയമസഭയിലേക്ക് സഖ്യം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു.

3

ഇപ്പോഴിതാ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഇപ്പോൾ ഇരു പാർട്ടികളുടേയും തിരുമാനം. ഇത് സംബന്ധിച്ച് ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരിയും അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറൻ യുപിയിൽ ഭാഗ്പട്, ഷാംലി, മുസാഫർനഗർ, മീററ്റ്, ശരണാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേട്ടം കൊയ്യുകയാണ് ഇരുപാർട്ടികളുടേയും ലക്ഷ്യം. ഇതിനായി മേഖലയിലെ പ്രബല സമുദായങ്ങളായ മുസ്‌ലിംകൾ, ജാട്ടുകൾ, ഗുജ്ജാറുകൾ, മറ്റ് ചില ഒബിസി വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യം വെച്ച് ഭൈച്ചറ സമ്മേളനം നടത്താൻ ഒരുങ്ങുകയാണ് ആർഎൽഡിയ

4

മുസാഫർനഗർ ജില്ലയിലെ ഖതൗലിയിൽ നിന്ന് ആരംഭിക്കുന്ന 'ഭൈച്ചാര സമ്മേളനം രണ്ട് ഡസനോളം ജില്ലകളിലായി 50 ഓളം നിയമസഭാ മണ്ഡലങ്ങളിലാണ് നടത്തുക. എല്ലാസമുദായങ്ങളേയും ഒപ്പം നിർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർഎൽഡി-എസ്പി സഖ്യം വ്യക്തമാക്കുന്നുണ്ടെങ്കിലും മേഖലയിലെ 40 ശതമാനം വോട്ടർമാരുള്ള 'ജാട്ടുകൾ', മുസ്‌ലിംകൾ എന്നീ വിഭാഗങ്ങളുടെ വോട്ടുറപ്പാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

5

2013 ൽ മുസാഫർ നഗറിൽ 60 ഓളം പേർ കൊല്ലപ്പെടാൻ കാരണമായ വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ ജാട്ട്-മുസ്ലീം സമവാക്യത്തിൽ വിള്ളൽ വീണതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് ആർഎൽഡിയുടെ വിലയിരുത്തൽ. അതേസമയം നേരത്തേ കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് തിരിച്ചവരാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നയങ്ങളിൽ ബിജെപിക്കെതിരെ വലിയ പ്രതിഷേധം തീർക്കാൻ ആർഎൽഡിക്ക് സാധിച്ചിരുന്നു. പടിഞ്ഞാറൽ യുപിയിൽ ജയന്തിന്റെ നേതൃത്വത്തിൽ വിവിധ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിുന്നു. ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുംയുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

കുമാരസ്വാമിയെ ചതിച്ചവർ ഇടഞ്ഞേക്കും;വിമത നീക്കം തടയാൻ ബിജെപിയുടെ 'പ്ലാൻ ബി' ,രഹസ്യധാരണകുമാരസ്വാമിയെ ചതിച്ചവർ ഇടഞ്ഞേക്കും;വിമത നീക്കം തടയാൻ ബിജെപിയുടെ 'പ്ലാൻ ബി' ,രഹസ്യധാരണ

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാരിന് വൻ തിരിച്ചടിനിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാരിന് വൻ തിരിച്ചടി

Recommended Video

cmsvideo
യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ

English summary
Uttar Pradesh assembly election 2022; SP to joint hands with RLD, eyes on Jatt-muslim votes in western UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X