കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ഉപമുഖ്യമന്ത്രി; എസ്പിയുമായുള്ള സഖ്യ വാര്‍ത്തകള്‍ തള്ളി എംഐഎം, പാര്‍ട്ടി പറഞ്ഞത് ഇതാണ്

Google Oneindia Malayalam News

ലഖ്‌നൗ: പ്രധാന സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാനാണ് സമാജ്‌വാദി പാര്‍ട്ടി തീരുമാനം. എന്നാല്‍ എസ്പിയുമായുള്ള സഖ്യത്തിന് ഉപാധി വച്ചുവെന്ന വാര്‍ത്ത മജ്‌ലിസ് പാര്‍ട്ടി തള്ളി. അധികാരത്തിലെത്തിയാല്‍ മുസ്ലിം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് മജിലിസ് പാര്‍ട്ടി ഉപാധിവച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഇത് തീര്‍ത്തും തെറ്റാണെന്ന് മജ്‌ലിസ് പാര്‍ട്ടി ഉത്തര്‍ പ്രദേശ് സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ 20 ശതമാനം മുസ്ലിം വോട്ടുകള്‍ എസ്പിക്ക് കിട്ടിയിട്ടുണ്ട്. അവര്‍ അധികാരത്തിലെത്തിയിട്ടും മുസ്ലിം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കിയില്ല എന്ന കാര്യം ചൂണ്ടിക്കാട്ടുകയാണ് പാര്‍ട്ടി ചെയ്തത് എന്നായിരുന്നു ഷൗക്കത്തലിയുടെ വിശദീകരണം.

o

മുസ്ലിം എംഎല്‍എയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് അംഗീകരിച്ചാല്‍ എസ്പിയുമായി സഖ്യമുണ്ടാക്കുമെന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍. ഇത് നിഷേധിച്ചിരിക്കുകയാണ് പാര്‍ട്ടി. യുപിയില്‍ 100 സീറ്റില്‍ മജ്‌ലിസ് പാര്‍ട്ടി മല്‍സരിക്കുമെന്ന് നേരത്ത ഒവൈസി പറഞ്ഞിരുന്നു.

കര്‍ണാടകയില്‍ യുപി മോഡലുമായി ബിജെപി; പുതിയ മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന്? അറിയില്ലെന്ന് പ്രഹ്ലാദ് ജോഷികര്‍ണാടകയില്‍ യുപി മോഡലുമായി ബിജെപി; പുതിയ മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന്? അറിയില്ലെന്ന് പ്രഹ്ലാദ് ജോഷി

ഉത്തര്‍ പ്രദേശിലെ വോട്ടര്‍മാരില്‍ നിര്‍ണായ ശക്തിയാണ് മുസ്ലിങ്ങള്‍. 40 ശതമാനം വരെ മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലങ്ങള്‍ 110 എണ്ണമാണ്. 50 ശതമാനം വരെ വോട്ടര്‍മാരുള്ള മണ്ഡലങ്ങള്‍ 44 എണ്ണമുണ്ട്. 65 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള 11 മണ്ഡലങ്ങളുമുണ്ട്. ഈ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ഒവൈസിയുടെ വരവ്. ഓംപ്രകാശ് രാജ്ഭാര്‍ നേതൃത്വം നല്‍കുന്ന ഭാഗിദാരി സങ്കല്‍പ്പ് മോര്‍ച്ചയ്‌ക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മജ്‌ലിസ് പാര്‍ട്ടി തീരുമാനിച്ചിരുന്നു. പിന്നീടാണ് സഖ്യം വിപുലമാക്കുന്ന ചര്‍ച്ചകള്‍ വന്നത്.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Uttar Pradesh Assembly Election: AIMIM denied Alliance with SP over special Condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X