കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ അറിഞ്ഞ് കളിക്കാൻ പ്രിയങ്ക ഗാന്ധി..പണി തുടങ്ങി.. 'എം-വൈ' ഫോർമുല പയറ്റും.. നിർണായകം

യുപിയിൽ അറിഞ്ഞ് കളിക്കാൻ പ്രിയങ്ക ഗാന്ധി..പണി തുടങ്ങി.. 'എം-വൈ' ഫോർമുല പയറ്റും.. നിർണായകം

Google Oneindia Malayalam News

ലഖ്നൗ; ഒരു കാലത്ത് കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ഉത്തർപ്രദേശ്. ഇന്ന് ഒരുപക്ഷേ രാജ്യത്ത് കോൺഗ്രസ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് യുപി. ഇവിടെ ബിജെപി, എസ്പി, ബിഎസ്പി എന്നീ പാർട്ടികൾ കഴിഞ്ഞ് മാത്രമാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥാനം.

എന്നാൽ 2022 ൽ സംസ്ഥാനത്തെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കീഴിൽ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോൺഗ്രസ് ആവിഷ്കരിച്ചിട്ടുണ്ട്. അധികാരം പിടിക്കാൻ 'എം-വൈ' (M-Y) ഫോർമുല പയറ്റാനുള്ള നീക്കത്തിലാണ് ഇവിടെ പാർട്ടി. വിശദാംശങ്ങളിലേക്ക്

 ജാതി മത സമവാക്യങ്ങൾ

ജാതി മത സമവാക്യങ്ങൾ

തിരഞ്ഞെടുപ്പിൽ ജാതി മത സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനമാണ് ഉത്തർപ്രദേശ്. സ്വാതന്ത്ര്യ കാലം മുതൽ 1980 കളുടെ പകുതി വരെ മുസ്‌ലിംകളുടെയും ദലിതരുടെയും ബ്രാഹ്മണരുടെയും ഉറച്ച പിന്തുണയാണ് കോൺഗ്രസിനെ ഇവിടെ അധികാരത്തിലേറ്റിയത്. എന്നാൽ സംസ്ഥാനത്ത് ബിജെപി ശക്തിയാർജ്ജിക്കാൻ തുടങ്ങിയതോടെ ഈ സമവാക്യങ്ങളെല്ലാം അട്ടിമറിക്കട്ടപ്പെട്ടു.

 ബിജെപിക്ക് സാധിച്ചു

ബിജെപിക്ക് സാധിച്ചു

ദളിത് വിഭാഗങ്ങൾ മായാവതിയുടെ ബിഎസ്പിയിലേക്കും മുസ്‌ലിംകൾ ക്രമേണ സമാജ്‌വാദി പാർട്ടിയിലേക്ക് മാറി. ബ്രാഹ്മണ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്കും ലഭിച്ചുതുടങ്ങി. എന്നാൽ സമുദായത്തിന് അതീതമായി ഹിന്ദുവോട്ടുകൾ ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷ വേണ്ടവിധം ഫലിച്ചില്ല. പക്ഷേ 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ ഈ ജാതി-മത-സമുദായ സമവാക്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപിക്ക് സാധിച്ചു.

 117 സീറ്റുകളുടെ നഷ്ടം

117 സീറ്റുകളുടെ നഷ്ടം

സവർണ സമുദായങ്ങളുടേയും യാദവ ഇതര വോട്ടുകളും ജാദവ ഇതര ദളിത് വോട്ടുകളുടേയും ഏകീകരണം നന്നായി പ്രവർത്തിച്ചതോടെ 2017 ൽ സംസ്ഥാനത്ത് അട്ടിമറി വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞു. 312 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചത്. സമാജ്വാദി പാർട്ടിക്ക് ലഭിച്ചത് വെറും 47 സീറ്റുകളായിരുന്നു. 2012 ൽ ഉണ്ടായ 224 സീറ്റിൽ നിന്നും 177 സീറ്റുകളുടെ നഷ്ടം.

 തകർന്നടിഞ്ഞ് കോൺഗ്രസ്

തകർന്നടിഞ്ഞ് കോൺഗ്രസ്

ബിഎസ്പിക്ക് 19 സീറ്റുകൾ, 80 ൽ നിന്നായിരുന്നു വീഴ്ച. അതേസമയം കോൺഗ്രസ് ആകട്ടെ സംസ്ഥാനത്ത് കനത്ത പരാജയം രുചിച്ചു. മുസ്ലീം-യാദവ് വോട്ടുകൾ നിലനിർത്താൻ എസ്പിക്കും തങ്ങളുടെ പ്രധാന വോട്ട് ബാങ്കായ ജാദവ്-ദളിത് വോട്ടുകൾ നിലനിർത്താൻ ബിഎസ്പിക്കും കഴിഞ്ഞപ്പോൾ യാതൊരു അടിത്തറയും ഉണ്ടാക്കിയെടുക്കാനാകാതെ കോൺഗ്രസ് തകരുന്ന കാഴ്ചയയാിരുന്നു തിരഞ്ഞെടുപ്പിൽ കണ്ടത്.

 ഏഴ് സീറ്റിൽ മാത്രം

ഏഴ് സീറ്റിൽ മാത്രം

എസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ട് പോലും കേവലം ഏഴ് സീറ്റില്‍ മാത്രമാണ് കോൺഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. 2012 ൽ 28 സീറ്റായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന് ഉണ്ടായിരുന്നത്.എന്നാൽ ഇത്തവണ തങ്ങളുടെ നഷ്ടപ്പെട്ട വോട്ട് ബാങ്കുകൾ തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മുസ്ലീം വോട്ടുകളിലാണ് കോൺഗ്രസ് കണ്ണുവെയ്ക്കുന്നത്.
ബിജെപിക്കെതിരായ മത്സരത്തിൽ മുസ്ലീങ്ങളും യാദവ സമുദായവും സമാജ്വാദി പാർട്ടിക്ക് കീഴിൽ ഉറച്ച് നിന്നിരുന്നു. ഇതേ മുസ്ലീം-യാദവ (എം-വൈ) ഫോർമുല ഫലിച്ചാൽ മികച്ച മുന്നേറ്റം നേടാനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

 സഖ്യമില്ലെന്ന്

സഖ്യമില്ലെന്ന്

സംസ്ഥാനത്തെ ജനസംഖ്യയുടെ 19 ശതമാനത്തോളമാണ് മുസ്ലീം സമുദായമുള്ളത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എസ്പിയുമായി സഖ്യത്തിൽ മത്സരിക്കണമെന്ന താത്പര്യം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ടെങ്കിലും തത്കാലം സഖ്യമില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുസ്ലീം വോട്ടുകൾ ഏത് വിധേനയും നേടിയെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം വ്യക്കുന്നത്.

 ബിജെപിക്കെതിരായ മൗനം

ബിജെപിക്കെതിരായ മൗനം

എസ്പിയും ബിജെപിയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന ആരോപണമാണ് കോൺഗ്രസ് ഇവിടെ ഉന്നയിക്കുന്നത് ലോക്സഭയിൽ വെച്ച് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ മുലായം മോദിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഇവർ ഉയർത്തുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു വിടവാങ്ങൽ പ്രസംഗത്തിൽ മുലായം പറഞ്ഞത്.

 വോട്ട് ബാങ്കായി മാത്രം

വോട്ട് ബാങ്കായി മാത്രം

ഭരണകക്ഷിയായ ബിജെപിയുടെ ഇരയായ രാംപൂർ എംപി ആസാം ഖാൻ വിഷയത്തിൽ എസ്പിയുടെ മൗനവും കോൺഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്. എസ്പി മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി മാത്രമായിട്ടാണ് ഉപയോഗിച്ചതെന്ന് യുപി കോൺഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്റെ ചെയർമാനായ ഷാനവാസ് അലം പ്രതികരിച്ചു. എസ്പി ഒരിക്കലും മുസ്ലീങ്ങളുമായി അധികാരം പങ്കിട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 സിഎഎ പ്രതിഷേധം

സിഎഎ പ്രതിഷേധം

ബിജെപിയും എസ്പിയും തമ്മിലുള്ള രഹസ്യ ധാരണ ഇപ്പോൾ പരസ്യമാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ ഭരണകുട അടിച്ചമർത്തലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാത്രമേ ശബ്ദമുയർത്തിയിട്ടുള്ളൂവെന്നും ഷാനവാസ് പറഞ്ഞു.ബിജെപിക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ സമാജ്‌വാദി പാർട്ടിയുടെ കപട മതേതര സ്വഭാവം തുറന്നുകാട്ടേണ്ടതുണ്ട്. ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ഞങ്ങളുടെ പ്രവർത്തനത്തിൽ ആരും അസ്വസ്ഥാരാകേണ്ടതില്ലെന്നും ഷാനവാസ് പ്രതികരിച്ചു.

 ദളിത്, ബ്രാഹ്മണ വോട്ടുകളും

ദളിത്, ബ്രാഹ്മണ വോട്ടുകളും

ഇതോടൊപ്പം ദളിത്, ബ്രാഹ്മണ വോട്ടുകളും കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. യു‌പിയുടെ ജനസംഖ്യയുടെ 21% ദളിത് വിഭാഗമാണ്. ബി‌എസ്‌പിയുടെ പ്രധാന വോട്ട് ബാങ്കാണ് ഇവര്‍. അതേസമയം യോഗി ആദിത്യനാഥിനെതിരായ ബ്രാഹ്മണ വിഭാഗത്തിന്റെ എതിർപ്പുകൾ കോൺഗ്രസിന് മുതലെടുക്കാൻ സാധിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്ന മറ്റൊരു കാര്യം. ഠാക്കൂർ വിഭാഗക്കാരനായ യോഗിക്കെതിരെ ബ്രാഹ്മണ സമുദായത്തിൽ എതിർപ്പുകൾ ഉണ്ട്.

 ബിജെപി നീക്കം

ബിജെപി നീക്കം

അതേസമയം കോൺഗ്രസ് നേതാവായ ജിതിൻ പ്രസാദയെ മുൻനിർത്തി ഇത് പരിഹരിക്കാനുള്ള നീക്കത്തിലാണ് ബിജെപി.സംസ്ഥാനത്ത ബ്രാഹ്മണ വിഭാഗത്തിലെ പ്രമുഖ നേതാവായിരുന്ന മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ. കോൺഗ്രസ് വിട്ട് എത്തിയ ജിതിൻ പ്രസാദയ്ക്ക് തിരഞ്ഞെടുപ്പില് ബിജെപി നിർണായക ഉത്തരവാദിത്തങ്ങൾ നൽകിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
uttar pradesh assembly election; Congress may use m y factor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X