Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ യുവജന പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ യുവജന പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

യുപി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ യുവജന പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പത്രിക പുറത്തിറക്കുക.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ആരംഭിക്കും.തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച്, ആദ്യഘട്ട നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന് അവസാനിക്കും.

അതേസമയം, പ്രകടന പത്രിക പ്രകാശനം ചെയ്ത ശേഷം കോൺഗ്രസ് ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തും. യുവാക്കളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണ് കോൺഗ്രസ് യു പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

1

സംസ്ഥാനത്ത് 40 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി ഇതുവരെ രണ്ട് പട്ടികകൾ പുറത്തിറക്കിയിട്ടുണ്ട്. കോൺഗ്രസ് ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന 403 നിയമസഭാ സീറ്റുകളിൽ 166 സ്ഥാനാർത്ഥികളെയാണ് രണ്ടാം പട്ടികയിൽ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. എന്നാൽ, ഫെബ്രുവരി 10 - ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

2

അതേസമയം, പടിഞ്ഞാറൻ യു പി യിലെ സഹരൻപൂർ ജില്ലയിൽ നിന്നുള്ള രണ്ട് സിറ്റിംഗ് എം എൽ എമാരായ നരേഷ് സൈനി, മസൂദ് അക്തർ എന്നിവരുൾപ്പെടെ ചിലർ കൂറുമാറിയവർ കോൺഗ്രസ് വിട്ടു. അതുപോലെ മുതിർന്ന നേതാക്കളായ ഇമ്രാൻ മസൂദും പങ്കജ് മാലിക്കും പാർട്ടി വിട്ടിരുന്നു. ആയതിനാൽ തന്നെ, പടിഞ്ഞാറൻ യു പിയിലെ പല സീറ്റുകളിലേക്കും അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് കോൺഗ്രസ് നേരിടുന്നത്.

3

എന്നാൽ, ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിരുന്നു. ഈ പട്ടികയിൽ ആകെയുള്ള 41 സ്ഥാനാർത്ഥികളിൽ 16 പേരും സ്ത്രീകളാണ്. ഈ വർഷത്തെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾക്ക് 40 ശതമാനം സീറ്റുകൾ നൽകും എന്ന് പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത് രണ്ടാം പട്ടികയിൽ പ്രതിഫലിച്ചു.

4

കൈരാനയിൽ നിന്നുള്ള ഹാജി അഖ്‌ലാഖ്, മുസാഫർ നഗറിൽ നിന്നുള്ള സുബോധ് ശർമ, മീററ്റിൽ നിന്നുള്ള രഞ്ജൻ ശർമ, ബാഗ്പട്ടിൽ നിന്നുള്ള അനിൽ ദേവ് ത്യാഗി, ബുലന്ദ്ഷഹറിൽ നിന്നുള്ള സുശീൽ ചൗധരി, ഫത്തേപൂർ സിക്രിയിൽ നിന്നുള്ള ഹേമന്ത് ചാഹർ എന്നിവരാണ് രണ്ടാം പട്ടികയിൽ പേരുള്ള ചില സ്ഥാനാർത്ഥികൾ. 16 വനിതാ സ്ഥാനാർത്ഥികളിൽ സുഖ്‌വീന്ദർ കൗർ സഹരൺപൂർ നഗറിലും കൽപന സിംഗ് ബിലാരിയിലും ഡോ യാസ്മിൻ റാണ ചാർത്തവാളിലും നീരജ് കുമാരി പ്രജാപതി മോദി നഗറിലും മത്സരിക്കുന്നു.

5

അതേ സമയം, 50 വനിതകളെ ഉൾപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 125 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. 30 വർഷത്തോളമായി യു പിയിൽ അധികാരത്തിൽ നിന്ന് പുറത്തായ കോൺഗ്രസ്, സ്ത്രീ ശാക്തീകരണത്തിലും ക്ഷേമത്തിലും കാതലായ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് നടത്താനാണ് ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പാർട്ടിക്ക് യുദ്ധമുറയായി മാറിയിരിക്കുന്നു.

6

കഴിഞ്ഞ വർഷം ഡിസംബറിൽ, ഗവൺമെന്റ് ജോലികളിൽ 40% സംവരണം, സർക്കാർ നടത്തുന്ന ബസുകളിൽ സൗജന്യ യാത്ര തുടങ്ങിയ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി സ്ത്രീ കേന്ദ്രീകൃത പ്രകടനപത്രിക ഗാന്ധി പുറത്തിറക്കി. മേൽപ്പറഞ്ഞവ കൂടാതെ, തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ വിദ്യാഭ്യാസം, സുരക്ഷ, സ്വാശ്രയത്വം, ആരോഗ്യം എന്നിവയിലും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Recommended Video

cmsvideo
    UP Elections 2022: കോണ്‍ഗ്രസ് ഫോര്‍മുല കിറുകൃത്യമോ? | Oneindia Malayalam
    7

    ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണലും ഫല പ്രഖ്യാപനവും മാർച്ച് 10 ന് നടക്കും. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി), സമാജ്‌വാദി പാർട്ടി (എസ്പി), കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എന്നിവയാണ് ഈ വർഷം യുപിയിലെ പ്രധാന എതിരാളികൾ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+