ജാതി വോട്ടുകൾ വിധിയെഴുതുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്; എസ്‌പി, ബിഎസ്‌പി പദ്ധതികൾക്ക് പിന്നിൽ
വിജയിക്കുകയാണ് പ്രാഥമിക ലക്ഷ്യമെങ്കിലും നിലനിൽപ്പാണ് എല്ലാ പാർട്ടികളുടെയും പ്രധാന പ്രശ്നം
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2024ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് രാഷ്ട്രീയ പാർട്ടികളും നിരീക്ഷകരും വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ നിയമസഭ, പ്രധാന പാർട്ടികളെല്ലാം കളത്തിലെത്തുന്ന പോരാട്ടം. അവിടെ മത്സരം കനത്തതാകും. മൂർച്ചയേറിയ തന്ത്രങ്ങൾ തന്നെ പയറ്റേണ്ടി വരും. വിജയിക്കുകയാണ് പ്രാഥമിക ലക്ഷ്യമെങ്കിലും നിലനിൽപ്പാണ് എല്ലാ പാർട്ടികളുടെയും പ്രധാന പ്രശ്നം.

ജാതി വോട്ടുകൾ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണ് ഉത്തർപ്രദേശിലേത്. ബിജെപിയെ ഇന്ന് കാണുന്ന നിലയിലെത്തിക്കുന്നതിൽ ഉത്തർപ്രദേശും അതിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും വഹിച്ച പങ്ക് ചെറുതല്ല. ഒരു കാലത്ത് കോൺഗ്രസ് കോട്ട പോലെ സംരക്ഷിച്ചിരുന്ന സംസ്ഥാനത്ത് ഒന്നുമല്ലതായിതിലും ഇതേ രാഷ്ട്രീയ സാഹചര്യങ്ങൾ നിർണായകമായി. എസ്‌പിയും ബിഎസ്‌പിയും സജീവമാണെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിക്ക് വെല്ലുവിളിയാകാൻ അവർക്ക് അതേ രീതിയിൽ തന്നെ തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.
അതിന്റെ ഭാഗമായാണ് ബ്രാഹ്മണരെ ഒപ്പം കൂട്ടുന്നതിന് അഖിലേഷ് യാദവും മായവതിയും പദ്ധതിയിട്ടിരിക്കുന്നതും ഇപ്പോൾ ആവിഷ്കരിക്കുന്നത്. ജാതി രാഷ്ട്രീയം തന്നെയാണ് ഉത്തർപ്രദേശിന്റെ കാതൽ. മൂവായിരത്തോളം ജാതികളും ഉപജാതികളും ഉത്തർപ്രദേശിലുണ്ട്. ഇതിൽ ബ്രാഹ്മണർ പതിറ്റാണ്ടുകളായി സ്വാധീനമുള്ള ഒരു രാഷ്ട്രീയ സമൂഹമായി നിലനിൽക്കുന്നു. സ്വതന്ത്ര്യത്തിന് ശേഷം നിരവധി ബ്രാഹ്മണർ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത് ഈ സ്വാധീനത്തിന്രെയും ആധിപത്യത്തിന്റെയും ഭാഗമായിട്ടാണ്.

ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി, ഗോവിന്ദ് ബല്ലഭ് പന്ത് കുമാവോണി ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ആളായിരുന്നു. അദ്ദേഹമാണ് ഇന്ന് കാണുന്ന ഉത്തർപ്രദേശിന്റെ വളർച്ചയ്ക്ക് തുടക്കമിടുന്നത്. പിന്നീടിങ്ങോട്ട് നാരായൺ ദത്ത് തിവാരി, കമലപതി ത്രിപാഠി, ഹേംവതി നന്ദൻ ബഹുഗണ, ശ്രീപതി മിശ്ര - എല്ലാവരും ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരാണ്. ഇവരെല്ലാം ഉത്തർ പ്രദേശ് രാഷ്ട്രീയത്തിലെ ശക്തരായ നേതാക്കളായി മാറി. ഈ നേതാക്കളുടെ സ്വാധീനം സംസ്ഥാനത്ത് വളരെ വ്യാപകവും പ്രബലവുമായിരുന്നു, ബഹുജൻ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കാൻഷിറാം ഉത്തർ പ്രദേശിനെ 'ബ്രഹ്മവ്രതം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം ഇല്ലാതാക്കൻ ശ്രമിച്ചതും ഇതേ അവസ്ഥയെയാണ്.

ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരം അധികാരത്തിലിരുന്ന സമയമായിരുന്നു അത്. പൊതുവേ, ഈ നേതാക്കൾ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവന്നവരാണ്. ഈ നേതാക്കളെ മൂന്ന് തരത്തിലാണ് ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തുന്നത്. ആദ്യം, ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൈതൃക സംരക്ഷകരായി. രണ്ടാമത്, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെന്ന നിലയിലും അവസാനമായി ബ്രാഹ്മണ നേതാക്കളായും. ഈ നേതാക്കളുടെ ഒരേയൊരു ഐഡന്റിറ്റി ജാതി മാത്രമല്ല, വ്യത്യസ്ത ജാതികളിലും സമുദായങ്ങളിലുമുള്ള ഉത്തർപ്രദേശിലെ ഒരു വലിയ വിഭാഗത്തെ സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞു. എന്നിരുന്നാലും, കോൺഗ്രസിന് അനുകൂലമായി യുപിയിൽ ബ്രാഹ്മണരെ അണിനിരത്തുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചു.
ഈ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുന്നതും ബ്രാഹ്മണ ആധിപത്യം ചോദ്യം ചെയ്യപ്പെടുന്നതും മറ്റ് പിന്നോക്ക വിഭാഗങ്ങൾ രാഷ്ട്രീയമായി അവരുടെ സാനിധ്യം അറിയിച്ച് തുടങ്ങുമ്പോൾ മുതലാണ്. യുപി രാഷ്ട്രീയത്തിലെ ബ്രാഹ്മണരുടെ മേധാവിത്വം വെല്ലുവിളിക്കപ്പെട്ടു. സംസ്ഥാനത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെയാണ് അത് ആരംഭിച്ചത്. റാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിൽ, സോഷ്യലിസ്റ്റ് പ്രസ്ഥാനം പിന്നാക്ക സമുദായങ്ങൾക്ക് വികസനത്തിലും ജനാധിപത്യ രാഷ്ട്രീയത്തിലും പങ്കുവഹിക്കാൻ ഒരു വേദിയൊരുക്കി.

ലോഹ്യയുടെ മുദ്രാവാക്യം 'പിച്ചാടെ മംഗെ സൗ മേ സാത്ത്' (പിന്നാക്കം നിൽക്കുന്നവർക്ക് എല്ലാ മേഖലയിലും 60 ശതമാനം പ്രാതിനിധ്യം) എന്നതായിരുന്നു. ഇത് ഉത്തർ പ്രദേശിലെ പിന്നോക്ക വിഭാഗം ഏറ്റെടുത്തു. ജാട്ടുകളും യാദവ് വിഭാഗക്കാരും യുപി രാഷ്ട്രീയത്തിൽ ബ്രാഹ്മണരുടെ ആധിപത്യം തകർത്തു. മുലായം സിങ് യാദവിനെപ്പോലുള്ള നേതാക്കളെ ഉത്പാദിപ്പിച്ച് ഒബിസി വിഭാഗത്തിൽപ്പെട്ട യാദവ് പ്രമുഖ രാഷ്ട്രീയ സമൂഹമായി ഉയർന്നുവന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു ഉൽപന്നമായ മുലായം സിങ് യാദവിന്റെ ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായുള്ള ഉയർച്ച ഉത്തർപ്രദേശിലെ ഒബിസി വിഭാഗത്തിന്റെ ഉയർച്ചയെ പ്രതിഫലിപ്പിച്ചു.
ഇതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്കും കാരണമായത്. കോൺഗ്രസ് ഭരണകാലത്താണ് ബ്രാഹ്മണ സ്വാധീനം ഉത്തർപ്രദേശിൽ അതിന്റെ കൊടുമുടിയിലെത്തുന്നത്. ഇപ്പോൾ ജനസംഖ്യാടിസ്ഥാനത്തിൽ, മൂന്ന് ജാതികൾ ഉത്തർപ്രദേശിൽ മുന്നിലാണ് - ബ്രാഹ്മണർ, യാദവ്, ജാട്ട്. തുടക്കത്തിൽ ബ്രാഹ്മണ ആധിപത്യത്തിന് വെല്ലുവിളിയാകാൻ യാദവ് വിഭാഗത്തിന് സാധിച്ചതു പോലെയാണ് പിന്നീട് ജാട്ട് വിഭാഗക്കാരും ഉത്തർ പ്രദേശ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത്. ജാട്ട് വിഭാഗത്തിൽപ്പെട്ട മായാവതി നാല് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ഭരിച്ചു.

1990കളിലാണ് കോൺഗ്രസ് അതിന്റെ വലിയ തകർച്ചയിലേക്ക് പതിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന വലിയൊരു വിഭാഗം ബ്രാഹ്മണർ ബിജെപിയിലേക്ക് ചേക്കേറി. ദളിതർ കോൺഗ്രസിനെ ഉപേക്ഷിച്ച് ബിഎസ്പിയിലേക്കും പോയപ്പോൾ കോൺഗ്രസിന് യുപിയിൽ രണ്ട് സുപ്രധാന ജാതി അടിസ്ഥാനങ്ങൾ നഷ്ടപ്പെടുകയും സംസ്ഥാന രാഷ്ട്രീയത്തിൽ അവർ അപ്രസക്തമാവുകയും ചെയ്തു.
അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ നേതൃത്വം ബ്രാഹ്മണരെ പാർട്ടിയിലേക്ക് ആകർഷിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള രാമജന്മഭൂമി പ്രസ്ഥാനവും ബിജെപിക്ക് അനുകൂലമായി ബ്രാഹ്മണരെ അണിനിരത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ബിജെപി പതുക്കെ വിവിധ ഒബിസി, ദളിത് സമുദായങ്ങളെയും തങ്ങളുടെ കൂട്ടത്തിലേക്ക് ചേർക്കുകയും അവർക്ക് ജനാധിപത്യ രാഷ്ട്രീയത്തിൽ ഒരു പങ്ക് നൽകുകയും ചെയ്തു. ഇത് ബിജെപിക്ക് ഒരു പൊതു സ്വീകര്യത ലഭിക്കാൻ കാരണമായി.

ബിജെപിയുടെ രാഷ്ട്രീയത്തിന് ബ്രാഹ്മണർ ഇപ്പോഴും നിർണായകമാണ്. അതേസമയം ബ്രാഹ്മണർക്കിടയിൽ ബിജെപി സ്വാധീനം ഇടിയുന്നതായാണ് പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഒരു വികാരം ബ്രാഹ്മണർക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് ഇപ്പോൾ ബഹുജൻ സമാജ് പാർട്ടിയും സമാജ്‌വാദി പാർട്ടിയും ബ്രാഹ്മണ സമ്മേളനങ്ങളിലൂടെ ശ്രമിക്കുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ യോഗി ഭരണത്തിന് കീഴിൽ കഷ്ടപ്പാടും ചൂഷണവും അനുഭവിക്കുന്ന ബ്രാഹ്മണരെ ബിഎസ്പി പെട്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ബിജെപി അധികാരത്തിലിരിക്കുന്ന ഉത്തർപ്രദേശിൽ ബ്രാഹ്മണരും ദളിതുകളും അവസാനത്തട്ടിലാണെന്ന് എല്ലാ വേദികളിലും പാർട്ടി ആവർത്തിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ബ്രാഹ്മണരും ദലിതരും അവസാന ഘട്ടത്തിലാണെന്ന് എല്ലാ വേദികളിലും പാർട്ടി ആവർത്തിക്കുന്നു. ഇത് വീണ്ടും ബ്രാഹ്മണരെ സമീപിക്കാൻ ശ്രമിക്കുന്നു,

ബിഎസ്പി മേധാവി മായാവതിയുടെ വിശ്വസ്തനും പാർട്ടിയുടെ ബ്രാഹ്മണ മുഖവുമായ സതീഷ് ചന്ദ്ര മിശ്രയെ മുൻനിർത്തി പ്രചാരണം നടത്തിയ സംസ്ഥാനത്തെ ബ്രാഹ്മണ വോട്ടുകൾ പെട്ടിയിലാക്കാനാണ് ബിഎസ്പി തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ദളിതർക്ക് പുറമേ പൊതുവെ ഹിന്ദുക്കളെ മുഴുവൻ ഒന്നിച്ച് നിർത്തി വോട്ട് ബാങ്ക് സുരക്ഷിതമാക്കാനും മായാവതി നീക്കങ്ങൾ നടത്തുന്നുണ്ട്. ദളിതുകൾക്ക് പുറമേ മിശ്ര ഹിന്ദുക്കളുടെ മിശിഹ ചമഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിഎസ്പി ഒരുങ്ങുന്നത്.
Recommended Video

അതേസമയം ദളിത് സമുദായത്തെ ഒപ്പം നിർത്തി വോട്ടുബാങ്ക് സുരക്ഷിതമാക്കാനാണ് ബിജെപിയുടെ ശ്രമം. ലഖ്നൊവിലെ മൊഹാൽഗഞ്ച് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ദളിത് എംപി കൌശൽ കിഷോറാണ് ബിജെപി ജയ് അംബേദ്കർ എന്ന മുദ്രാവാക്യവുമായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജയ് ഭീം എന്ന മുദ്രാവാക്യത്തിന് പകരമാണ് പുതിയ മുദ്രാവാക്യം. ദളിത് സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് സബ്കാ സാത്, സബ്കാ വികാസ് എന്ന ആശയം മുന്നോട്ടുവെച്ച് ബിജെപി പ്രചാരണത്തിനിറങ്ങുന്നത്.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര് വീണ്ടും വാര്ത്തകളില്; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ് സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications