ഗുജറാത്തിലെ കഴുതകളെ വെറുതേ വിട്ടേക്കൂ!! അഖിലേഷിന് കിടിലന്‍ മറുപടിയുമായി മോദി!!
യജമാനനോട് നന്ദിയുള്ള മൃഗമാണ് കഴുതയെന്ന് മോദി പറഞ്ഞു. എന്തിനാണ് അഖിലേഷ് കഴുതയെ ഭയപ്പെടുന്നതെന്നും മോദി ചോദിച്ചു.
ലക്നൗ:കഴുതയെന്ന് പരിഹസിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്റൈച്ചില്‍ നടത്തിയ റാലിയിലാണ് അഖിലേഷിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്.
യജമാനനോട് നന്ദിയുള്ള മൃഗമാണ് കഴുതയെന്ന് മോദി പറഞ്ഞു. എന്തിനാണ് അഖിലേഷ് കഴുതയെ ഭയപ്പെടുന്നതെന്നും മോദി ചോദിച്ചു. തന്നെയും ബിജെപിയെയും അഖിലേഷ് ആക്രമിച്ചാല്‍ അത് മനസിലാകുമെന്നും എന്നാല്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള പാവം കഴുതകളെ അഖിലേഷ് ആക്രമിക്കുന്നതെന്തിനാണെന്ന് അറിയില്ലെന്നും മോദി.

അഖിലേഷിന് കഴുതകളെ പേടി
നിരപരാധികളായ കഴുതകളെന്തു പിഴച്ചെന്നാണ് മോദി ചോദിക്കുന്നത്. കിലോ മീറ്ററുകള്‍ അകലെയുള്ള ഗുജറാത്ത് കഴുതകളെ അഖിലേഷ് ഭയപ്പെടുന്നതെന്തിനാണെന്നും മോദി ചോദിക്കുന്നു.

എന്നെ ആക്രമിക്കുന്നത് മനസിലാക്കാം
തന്നെയെയും പാര്‍ട്ടിയെയും അഖിലേഷ് ആക്രമിക്കുന്നത് എന്തിനാണെന്നു മനസിലാകുമെന്നും എന്നാല്‍ കഴുതകളെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മോദി പറയുന്നു. യജമാനനോട് കുറുള്ള മൃഗങ്ങളാണ് കഴുതകളെന്നും മോദി.

സമാജ് വാദി കോണ്‍ഗ്രസ് ബന്ധം
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെയും മോദി വിമര്‍ശിച്ചു.തെറ്റ് ചെയ്തെന്ന് നിങ്ങള്‍ ആരോപിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു വേണ്ടി വോട്ട് ചോദിക്കുന്നത് എങ്ങനെയാണെന്നും മോദി ചോദിക്കുന്നു. 2013ല്‍ കഴുതകളുടെ സ്റ്റാംപ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തിറക്കിയെന്നും മോദി.

അധികാരത്തിനു വേണ്ടി
യുപി മന്ത്രിയും മുലായത്തിന്റെ പ്രിയപ്പെട്ട ആളുമായ ഗായത്രി പ്രസാദ് പ്രജാപതിയെ മോദി വിമര്‍ശിച്ചു. സാധാരണ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗായത്രി മന്ത്രം ഉച്ചരിക്കാറുണ്ടെന്ന് മോദി പറയുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനു പകരം അധികാരത്തിലെത്താനാണ് സമാജ് വാദി പാര്‍ട്ടി ഗായത്രി പ്രതാപിന്റെ പേരിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ബിഗ്ബിക്ക് ഉപദേശം
റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അഖിലേഷ് മോദിയെ കഴുതയെന്ന് പരിഹസിച്ചത്. മോദിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഗുജറാത്ത് കഴുതയെന്നാണ് അഖിലേഷ് മോദിയെ വിശേഷിരപ്പിച്ചത്. ഗുജറാത്ത് ടൂറിസത്തിന്റെ അംബാസഡറായ ബിഗ്ബിയോട് കഴുതകള്‍ക്ക് വേണ്ടി പ്രചരണം നടത്തരുതെന്നും അഖിലേഷ് പറയുന്നുണ്ട്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications