കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ കഴുതകളെ വെറുതേ വിട്ടേക്കൂ!! അഖിലേഷിന് കിടിലന്‍ മറുപടിയുമായി മോദി!!

യജമാനനോട് നന്ദിയുള്ള മൃഗമാണ് കഴുതയെന്ന് മോദി പറഞ്ഞു. എന്തിനാണ് അഖിലേഷ് കഴുതയെ ഭയപ്പെടുന്നതെന്നും മോദി ചോദിച്ചു.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ:കഴുതയെന്ന് പരിഹസിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈച്ചില്‍ നടത്തിയ റാലിയിലാണ് അഖിലേഷിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്.

മോദി ഗുജറാത്തിലെ കഴുത!! മറുപടിയുമായി അഖിലേഷ്!! പാവം ബിഗ് ബി എന്ത് പിഴച്ചു!!മോദി ഗുജറാത്തിലെ കഴുത!! മറുപടിയുമായി അഖിലേഷ്!! പാവം ബിഗ് ബി എന്ത് പിഴച്ചു!!

യജമാനനോട് നന്ദിയുള്ള മൃഗമാണ് കഴുതയെന്ന് മോദി പറഞ്ഞു. എന്തിനാണ് അഖിലേഷ് കഴുതയെ ഭയപ്പെടുന്നതെന്നും മോദി ചോദിച്ചു. തന്നെയും ബിജെപിയെയും അഖിലേഷ് ആക്രമിച്ചാല്‍ അത് മനസിലാകുമെന്നും എന്നാല്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള പാവം കഴുതകളെ അഖിലേഷ് ആക്രമിക്കുന്നതെന്തിനാണെന്ന് അറിയില്ലെന്നും മോദി.

 അഖിലേഷിന് കഴുതകളെ പേടി

അഖിലേഷിന് കഴുതകളെ പേടി

നിരപരാധികളായ കഴുതകളെന്തു പിഴച്ചെന്നാണ് മോദി ചോദിക്കുന്നത്. കിലോ മീറ്ററുകള്‍ അകലെയുള്ള ഗുജറാത്ത് കഴുതകളെ അഖിലേഷ് ഭയപ്പെടുന്നതെന്തിനാണെന്നും മോദി ചോദിക്കുന്നു.

 എന്നെ ആക്രമിക്കുന്നത് മനസിലാക്കാം

എന്നെ ആക്രമിക്കുന്നത് മനസിലാക്കാം

തന്നെയെയും പാര്‍ട്ടിയെയും അഖിലേഷ് ആക്രമിക്കുന്നത് എന്തിനാണെന്നു മനസിലാകുമെന്നും എന്നാല്‍ കഴുതകളെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മോദി പറയുന്നു. യജമാനനോട് കുറുള്ള മൃഗങ്ങളാണ് കഴുതകളെന്നും മോദി.

 സമാജ് വാദി കോണ്‍ഗ്രസ് ബന്ധം

സമാജ് വാദി കോണ്‍ഗ്രസ് ബന്ധം

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെയും മോദി വിമര്‍ശിച്ചു.തെറ്റ് ചെയ്‌തെന്ന് നിങ്ങള്‍ ആരോപിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു വേണ്ടി വോട്ട് ചോദിക്കുന്നത് എങ്ങനെയാണെന്നും മോദി ചോദിക്കുന്നു. 2013ല്‍ കഴുതകളുടെ സ്റ്റാംപ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തിറക്കിയെന്നും മോദി.

 അധികാരത്തിനു വേണ്ടി

അധികാരത്തിനു വേണ്ടി

യുപി മന്ത്രിയും മുലായത്തിന്റെ പ്രിയപ്പെട്ട ആളുമായ ഗായത്രി പ്രസാദ് പ്രജാപതിയെ മോദി വിമര്‍ശിച്ചു. സാധാരണ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗായത്രി മന്ത്രം ഉച്ചരിക്കാറുണ്ടെന്ന് മോദി പറയുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനു പകരം അധികാരത്തിലെത്താനാണ് സമാജ് വാദി പാര്‍ട്ടി ഗായത്രി പ്രതാപിന്റെ പേരിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 ബിഗ്ബിക്ക് ഉപദേശം

ബിഗ്ബിക്ക് ഉപദേശം

റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അഖിലേഷ് മോദിയെ കഴുതയെന്ന് പരിഹസിച്ചത്. മോദിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഗുജറാത്ത് കഴുതയെന്നാണ് അഖിലേഷ് മോദിയെ വിശേഷിരപ്പിച്ചത്. ഗുജറാത്ത് ടൂറിസത്തിന്റെ അംബാസഡറായ ബിഗ്ബിയോട് കഴുതകള്‍ക്ക് വേണ്ടി പ്രചരണം നടത്തരുതെന്നും അഖിലേഷ് പറയുന്നുണ്ട്.

English summary
Prime Minister Narendra Modi on Thursday had a point-by-point rebuttal for Uttar Pradesh Akhilesh Yadav’s recent donkey jibe aimed at him and Bollywood superstar Amitabh Bachchan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X