Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറുകളില്‍ പോളിങ് മന്ദഗതിയില്‍

അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി വന്‍ പ്രതീക്ഷകളോടെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞഅഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മധ്യ ഉത്തര്‍പ്രദേശിലെ പന്ത്രണ്ട് ജില്ലകളിലെ നിയമസഭ മണ്ഡലങ്ങളിലാണ്‌ ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് കനൗജില്‍ ഞായറഴ്ച ജനവിധി തേടുന്നുണ്ട്.

അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി വന്‍ പ്രതീക്ഷകളോടെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളില്‍ 54 മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി വെന്നിക്കൊടി പാറിച്ചിരുന്നു. ശിവപാല്‍ യാദവ്, റിത ബഹുഗുണ ജോഷി, അപര്‍ണയാദവ് എന്നിവരുടെ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം ലൈംഗികാരോപണത്തെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവു കൂടിയായ ഉത്തര്‍പ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. യുപി സ്വദേശിനിയായ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ഇവരുടെ മകളേയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണിത്.

 യാദവ കുടുംബം

യാദവ കുടുംബം

യാദവ കുടുംബത്തിലെ മൂന്നുപേരും ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുണ്ട്.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

മുലായം സിങിന്റെ സഹോദരന്‍ ശിവപാല്‍ യാദവും മരുമകള്‍ അപര്‍ണ യാദവും മരുകന്‍ അനുരാഗ് യാദവുമാണ് ഞായറാഴ്ച വിധി എഴുതുന്നത്.

 അവത് മേഖല

അവത് മേഖല

സമാജ് വാദി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. അവത് മേഖലയില്‍ എസ്പി ഏറ്റവുമധികം വോട്ട് പിടിക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

 മാറ്റമുണ്ടാക്കാന്‍ സാധിച്ചു

മാറ്റമുണ്ടാക്കാന്‍ സാധിച്ചു

ലക്‌നൗ അടക്കമുള്ള കേന്ദ്രങ്ങളില്‍ ബിജെപിക്ക് വ്യക്തമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 60 ശതമാനത്തിലധികം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ബിജെപി ശക്തമായ ആത്മവിശ്വാസത്തിലാണ്.

പ്രമുഖര്‍

പ്രമുഖര്‍

മുഖ്യമന്ത്രി അഖിലേഷ് യാദവി അടക്കമുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര ആബ്യന്തര മന്ത്രി രാജ്‌നാഥ് സിങും ബിഎസ്പി നേതാവ് മായാവതിയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

 ആദ്യ മണിക്കൂര്‍

ആദ്യ മണിക്കൂര്‍

ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ പോളിങ് മന്ദഗതിയിലാണെന്നാണ് റിപോര്‍ട്ടുകള്‍. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലാണ് വിധിയെഴുത്ത് നടക്കുന്നത്. രാവിലെ ഒമ്പത് മണിവരെ 10.1 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+