ബലിയറുക്കലിന് നിയന്ത്രണവുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍; ആഘോഷങ്ങള്‍ക്ക് 50 ലധികം പേര്‍ വേണ്ട
ലഖ്‌നൗ: ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍. ആഘോഷങ്ങള്‍ക്ക് വേണ്ടി 50 ലധികം പേര്‍ ഒത്തുചേരുന്നത് സര്‍ക്കാര്‍ വിലക്കി. മാത്രമല്ല, പൊതു ഇടങ്ങളിലെ ബലിയറുക്കലും നിരോധിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനങ്ങള്‍. കഴിഞ്ഞ ദിവസം കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ആളുകള്‍ ഒത്തുചേരുന്നതിനും ബലിയറുക്കലിനും നിയന്ത്രണം കൊണ്ടുവന്നത്.
ബക്രീദ് ആഘോഷങ്ങള്‍ക്ക് 50 ലധികം പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും പോലീസ് ശക്തമായ നിരീക്ഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പശുവിനെയും ഒട്ടകത്തെയും അറക്കുന്നതിന് വിലക്കുണ്ട്. ഗോവധം നടക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. ബലിയറുക്കലിന് സ്വകാര്യ സ്ഥലങ്ങള്‍ ഉപയോഗിക്കാം. ആളുകള്‍ ഒത്തുചേര്‍ന്നുള്ള ബലിയറുക്കല്‍ പാടില്ല. ശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബക്രീദ് ഇത്തവണയും വലിയ ആഘോഷമാക്കുന്നില്ല. രോഗ വ്യാപനത്തിന് ഇടയാക്കരുത് എന്നാണ് മതനേതാക്കളുടെ നിര്‍ദേശം. വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബലിപെരുന്നാള്‍. വലിയ കൂട്ടം ചേര്‍ന്നുള്ള പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കാന്‍ ആന്ധ്രയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈദ്ഗാഹും ഒഴിവാക്കും. മാനദണ്ഡങ്ങള്‍ പാലിച്ച് 50 പേര്‍ക്ക് പള്ളികളില്‍ നമസ്‌കരിക്കാനാണ് നിര്‍ദേശം, സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും നിര്‍ദേശമുണ്ട്.
Recommended Video
പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഇമാമുമാര്‍ ഉണര്‍ത്തണമെന്നും ആന്ധ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ 40 പേര്‍ വരെ പള്ളികളുടെ സൗകര്യം പരിഗണിച്ച് നമസ്‌കരിക്കാമെന്നാണ് നിര്‍ദേശം, കുട്ടികളും പ്രായമായവരും പുറത്തിറങ്ങാന്‍ പാടില്ല. ബലിയറുക്കുന്ന സ്ഥലത്ത് ആള്‍ക്കൂട്ടമുണ്ടാകരുത്. ബന്ധുവീട് സന്ദര്‍ശനം പരമാവധി കുറയ്ക്കണമെന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications