കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അടിപതറുന്നു: യോഗിയുടെ മണ്ഡലത്തിലും ബിജെപിക്ക് തിരിച്ചടി; ലോകഭമണ്ഡലങ്ങൾ കൈവിട്ടു...

Google Oneindia Malayalam News

ലഖ്നൊ: ബിജെപിക്ക് മോശം ചൊവ്വാഴ്ചയാണിന്ന്. യുപി, ബീഹാര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ മണ്ഡലമായ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭ സീറ്റുകളില്‍ ബിജെപിയെ എസ്പി തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. ബീഹാറിലെ ജഹനാന്‍ബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍ജെഡി ലീഡ് ബിജെപിയെ തറപറ്റിക്കുകുയും ചെയ്തു.

ഗോരഖ്പൂർ മണ്ഡലത്തിൽ 14 റൗണ്ട് വോട്ടെണ്ണി തീരുമ്പോൾ തന്നെ ബിജപി സ്ഥാനാർത്ഥി ഉപേന്ദ്ര ദത്ത് ശുക്ലയെ 15000 വോട്ടിന് പിന്നിലാക്കിയിരുന്നു എസ്പി സ്ഥാനാർത്ഥിയായി പ്രവീൺ നിഷാദ്. അതേസമയം ഫുൽ പൂരിൽ ബിജെപിയുടെ കുശലേന്ദ്ര സിങിനേക്കാൾ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യുപിയിലെ രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

samajwadi-party

അതേസമയം ഗൊരഖ്പൂര്‍ മണ്ഡലത്തിലെ എംപിയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരെഞ്ഞടുപ്പ് നടന്നത്. ഇവിടെ എസ് പിയുടെ സ്ഥാനാര്‍ത്ഥിയായ പ്രവീണ്‍ കുമാര്‍ നിഷാന്താണ് ലീഡ് ചെയുന്നത്. 59907 വോട്ടുകള്‍ക്കാണ് ലീഡ്. ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലെ എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യ യുപി ഉപമുഖ്യമന്ത്രിയാകുന്നതിനു വേണ്ടി രാജിവച്ച സീറ്റില്‍ എസ്പി വന്‍മുന്നേറ്റമാണ് നടത്തുന്നത്. അറാറിയ ലോക്സഭാ സീറ്റില്‍ തിരെഞ്ഞടുപ്പ് നടന്നത് ആര്‍ജെഡി എംപിയുടെ നിര്യാണത്തെ തുടര്‍ന്നാണ്.

English summary
It was terrible Tuesday for the BJP. The party is on the way to losing bye-elections in two Lok Sabha constituencies in Uttar Pradesh, and missed out on a chance to snatch one constituency from the RJD in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X