Get Updates
Get notified of breaking news, exclusive insights, and must-see stories!

റഹ്മാനും, ഫർമാനും പിന്നെ ഹനുമാനും; ഹനുമാൻ മുസ്ലീമാണെന്ന് ബിജെപി നേതാവ്, കാരണം ഇതാണ്!!

Recommended Video

cmsvideo
    ഹനുമാൻ മുസ്ലീമാണെന്ന് BJP നേതാവ് | Oneindia Malayalam

    ലക്നൗ: ഹനുമാൻ ദളിതനായിരുന്നുവെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ഹനുമാനെ മുസ്ലീമാക്കി ഉത്തർപ്രദേശിലെ ബിജെപി നേതാവ്. ബിജെപി എംഎൽഎയായ ബുക്കൽ നവാബിന്റേതാണ് പുതിയ കണ്ടെത്തൽ. സമാജ് വാദി പാർട്ടി വിട്ട് ബിജെപിയിലെത്തിയതാണ് ബുക്കൽ നവാബ്.

    ഹനുമാൻ മുസ്ലീമാണ് എന്നാണ് എന്റെ വിശ്വാസം . കാരണം ഹനുമാൻ എന്നതിന് സാദൃശ്യമായ പേരുകൾ മുസ്ലീം സമുദായത്തിൽപെട്ടവർക്കാണുള്ളത്. റഹ്‌മാൻ, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ മുസ്ലീം പേരുകൾക്ക് ഹനുമാനുമായി സാമ്യമുണ്ട്. ഹനുമാൻ ഇല്ലായിരുന്നെങ്കിൽ ഈ പേരുകൾ ഉണ്ടാകുമായിരുന്നില്ലെന്നും ബുക്കൽ നവാബ് മാധ്യമങ്ങളോട് പറഞ്ഞു.

    bukkal

    നേരത്തെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഹനുമാന്‍ ദളിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഇതേ തുടർന്നുണ്ടായ കോലാഹലങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹനുമാന്‍ വനവാസിയായ ഗോത്രദളിതനാണ്. അദ്ദേഹം ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ചെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ കണ്ടുപിടുത്തം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+