Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉവൈസിയെ വെടിവച്ച പ്രതിക്ക് ബിജെപിയുടെ പിന്തുണ; മന്ത്രി വീട്ടിലെത്തി സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ബിജെപിയുടെ പിന്തുണ. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രി പദവിയുള്ള സുനില്‍ ബരള പ്രതിയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. സച്ചിന്‍ ശര്‍മ എന്ന പ്രതിയുടെ വീട്ടിലാണ് യുപി തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സുനില്‍ ബരള എത്തിയത്. സച്ചിന്‍ ശര്‍മ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. ഉവൈസിയെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിലൊരാളാണ് സച്ചിന്‍ ശര്‍മ. പ്രതി കുറ്റം സമ്മതിച്ചുവെന്ന് യുപി പോലീസ് നേരത്തെ പറഞ്ഞിരുന്നു.

നിഷ്പക്ഷമായ അന്വേഷണം നടക്കണം. ഇതുപോലെ നിരപരാധികളെ ശിക്ഷിക്കരുത്. സച്ചിന്‍ ശര്‍മയുടെ സഹോദരനെയും രക്ഷിതാക്കളെയും ഞാന്‍ കണ്ടു. കേസില്‍ സച്ചിന്‍ ശര്‍മ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിന് യാതൊരു തെളിവുമില്ല. ഉവൈസി വളരെ മോശം ഭാഷയാണ് എപ്പോഴും ഉപയോഗിക്കാറ്. സച്ചിന്‍ ശര്‍മയുടെ കുടുംബത്തിന് എല്ലാവധി പിന്തുണയും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും സുനില്‍ ബരള പ്രഖ്യാപിച്ചു. ഒരു ഹിന്ദു സംഘടനയില്‍ അംഗമാണ് താന്‍ എന്ന് നേരത്തെ സച്ചിന്‍ ശര്‍മ പറഞ്ഞിരുന്നു. നിരവധി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന സച്ചിന്‍ ശര്‍മയുടെ ഫോട്ടോകളും പുറത്തുവന്നിരുന്നു. യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളും ഇതില്‍പ്പെടും. സഹാറന്‍പൂര്‍ സ്വദേശി ശുഭം ആണ് ഉവൈസിയെ വെടിവച്ച കേസിലെ മറ്റൊരു പ്രതി.

p

ഈ മാസം മൂന്നിനാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഉവൈസിക്ക് നേരെ വധശ്രമമുണ്ടായത്. മീററ്റിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. ഛാജര്‍സി ടോള്‍ പ്ലാസയ്ക്കടുത്തായിരുന്നു സഭവം. കാറിന്റെ ടയര്‍ പഞ്ചറായി. ഡോറിലും വെടിയേറ്റു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് ഉവൈസി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുകയാണ് ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി. ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടി യുപിയില്‍ ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവം അന്വേഷിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഗാസിയാബാദിലെ ബദല്‍പൂര്‍ സ്വദേശിയാണ് സച്ചിന്‍ ശര്‍മ. 9 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവച്ചത്. നേരത്തെയും ഉവൈസിയെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയെന്ന് യുപി പോലീസ് പറഞ്ഞിരുന്നു. ഉവൈസി താഴ്ന്നതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഉവൈസിയുടെ പ്രസംഗങ്ങള്‍ കാരണമാണ് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത് എന്നാണ് പ്രതിയുടെ മൊഴി. അതേസമയം, ഉവൈസിക്ക് ഇസഡ് സുരക്ഷ നല്‍കാന്‍ കേന്ദ്രം തയ്യാറായെങ്കിലും ഉവൈസി നിരസിച്ചു. പ്രതിക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്താല്‍ മതി എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+