കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവച്ച മറ്റൊരു ബിജെപി മന്ത്രി കൂടി എസ്പിയില്‍; ഉത്തര്‍ പ്രദേശില്‍ അടിയൊഴുക്ക് ശക്തം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയില്‍ കൂട്ടപൊരിച്ചില്‍. നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നത്. രാജിവച്ച നേതാക്കള്‍ എസ്പിയില്‍ ചേരുകയാണ്. രാജിവച്ച മറ്റൊരു ബിജെപി മന്ത്രി കൂടി ഇന്ന് എസ്പിയില്‍ ചേര്‍ന്നു. ദരാ സിങ് ചൗഹാന്‍ ആണ് ഏറ്റവും ഒടുവില്‍ രാജിവച്ച മന്ത്രി. ഇദ്ദേഹം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. കൂടാതെ നേരത്തെ രാജിവച്ച മന്ത്രിമാരടക്കമുള്ള 12 ബിജെപി എംഎല്‍എമാരും ഇന്ന് എസ്പിയില്‍ ചേര്‍ന്നു.

u

2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ജനങ്ങള്‍ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. എല്ലാവര്‍ക്കും വികസനം എന്നതായിരുന്നു അത്. പക്ഷേ, അഞ്ച് വര്‍ഷമായിട്ടും പാലിച്ചില്ല. വികസനത്തിന്റെ നേട്ടം കുറച്ച് പേര്‍ക്ക് മാത്രമാണ് ലഭിച്ചതെന്ന് ദരാ സിങ് ചൗഹാന്‍ പറഞ്ഞു. യുപിയിലെ രാഷ്ട്രീയം ഞങ്ങള്‍ മാറ്റാന്‍ പോകുകയാണ്. അഖിലേഷ് യാദവ് വീണ്ടും മുഖ്യമന്ത്രിയാകും. ഒബിസി, ദളിത് സമൂഹങ്ങള്‍ ഒന്നിക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ദരാ സിങ് ചൗഹാന്‍ പറഞ്ഞു.

ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിന്റെ എംഎല്‍എ ആര്‍കെ വര്‍മയും രാജിവച്ചിരുന്നു. അദ്ദേഹവും ഇന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദരാസിങിനെയും ആര്‍കെ ശര്‍മയെയും ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇരട്ട എന്‍ജിനുള്ള സര്‍ക്കാരിനെയാണ് നമുക്ക് നേരിടാനുള്ളത്. കേന്ദ്രത്തിലെ മോദി സര്‍ക്കാരും യുപിയിലെ യോഗി സര്‍ക്കാരും തകര്‍ച്ചയുടെ രാഷ്ട്രീയമാണ് ഇതുവരെ കളിച്ചത്. നമുക്ക് വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചാല്‍ എന്താണ് തെറ്റ്; മേപ്പടിയാന്‍ സംവിധായകന്‍ ചോദിക്കുന്നു...സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചാല്‍ എന്താണ് തെറ്റ്; മേപ്പടിയാന്‍ സംവിധായകന്‍ ചോദിക്കുന്നു...

ദരാ സിങ് ചൗഹാന്‍ യുപിയിലെ പ്രധാന രാഷ്ട്രീയ നേതാവാണ്. നേരത്തെ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ പരിസ്ഥിതി വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ബുധനാഴ്ച വരെ അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് രാജിവച്ചത്. മറ്റു രണ്ട് മന്ത്രിമാരും രാജിവച്ചു. ഇവരെ പിന്തുണയ്ക്കുന്ന ചില ബിജെപി എംഎല്‍എമാരും പാര്‍ട്ടിവിട്ടു. ഇത് നേതൃത്വത്തെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

ഒരു ചായ വാങ്ങി കുടിച്ച ബന്ധമേയുള്ളൂ; കാവ്യ എന്നെ ഇക്ക എന്ന് വിളിക്കേണ്ട കാര്യമുണ്ടായിട്ടില്ലെന്ന് മെഹബൂബ്ഒരു ചായ വാങ്ങി കുടിച്ച ബന്ധമേയുള്ളൂ; കാവ്യ എന്നെ ഇക്ക എന്ന് വിളിക്കേണ്ട കാര്യമുണ്ടായിട്ടില്ലെന്ന് മെഹബൂബ്

2017ല്‍ അഖിലേഷ് യാദവിന്റെ സര്‍ക്കാരിനെ ബിജെപി വീഴ്ത്തിയത് ഒബിസി വോട്ടുകള്‍ ലഭിച്ചതുകാരണമാണ്. ഒബിസി നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്ന് തുടര്‍ച്ചയായി രാജി പ്രഖ്യാപിക്കുന്നത്. യുപിയിലെ പിന്നാക്ക വിഭാഗങ്ങളെ ബിജെപി അവഗണിച്ചു എന്നാണ് രാജിവയ്ക്കുന്നവര്‍ ഉന്നയിക്കുന്ന പരാതി. പിന്നാക്കക്കാരെ അടിച്ചമര്‍ത്തുന്ന യോഗി സര്‍ക്കാരിന്റെ നിലപാടില്‍ വേദനയുണ്ടെന്ന് ദരാ സിങ് പറഞ്ഞു. യുപിയിലെ പ്രമുഖ ഒബിസി നേതാവായ സ്വാമി പ്രസാദ് മൗര്യയാണ് രാജിയ്ക്ക് തുടക്കമിട്ടത്. ഇദ്ദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. പിന്നീടായിരുന്നു മറ്റുള്ളവരുടെ രാജി. ദരം സിങ് സൈനി എന്ന മന്ത്രിയും രാജിവച്ച് എസ്പിയില്‍ ചേര്‍ന്നിരിക്കുകയാണ്.

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

English summary
Uttar Pradesh BJP Minister Dara Singh Chauhan Quit and Joins Samajwadi Party Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X