കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിന് ശ്രീരാമന്റെ പേര്; ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ വരുന്ന പുതിയ വിമാനത്താവളത്തിന് ശ്രീരാമന്റെ പേരിടും. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. മര്യാദ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കും പേര്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ പേരിന് അനുമതി നല്‍കിയത്. പുതിയ പേര് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കും.

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ
y

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അയോധ്യയില്‍ രാജ്യാന്തര നിലവാരമുള്ള വിമാനത്താവളം നിര്‍മിക്കാന്‍ യുപി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അയോധ്യയില്‍ രാമക്ഷേത്രം നിലവില്‍ വരുന്നതോടെ കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തുമെന്നും യാത്രാ സൗകര്യം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അയോധ്യ സൗന്ദര്യവല്‍ക്കരണവും പുരോഗമിക്കുകയാണ്.

സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്

ചൊവ്വാഴ്ച ചേര്‍ന്ന യുപി മന്ത്രിസഭ ഒട്ടേറെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. അതിലൊന്നാണ് അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കുക എന്നത്. നിര്‍ബന്ധിത മതംമാറ്റത്തിന് തടവ് ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിലും മന്ത്രിസഭ അംഗീകാരം നല്‍കി. ലൗജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ നിയമം കൊണ്ടുവരുമെന്ന് നേരത്തെ സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ലൗ ജിഹാദ് എന്ന് പരാമര്‍ശിക്കാതെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം നവംബര്‍ ഒമ്പതിനാണ് അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി കൈമാറിയത്. മുസ്ലിങ്ങള്‍ക്ക് അയോധ്യയില്‍ മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ പള്ളി നിര്‍മാണത്തിനും നല്‍കി. വിധി വന്നതിന് പിന്നാലെ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യുപി-കേന്ദ്ര സര്‍ക്കാരുകള്‍ നടപടികള്‍ വേഗത്തിലാക്കി. ട്രസ്റ്റ് രൂപീകരിക്കുകയും ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു. തുടര്‍ന്നാണ് അയോധ്യ ആധുനിക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പദ്ധതികള്‍ യുപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഭാഗമാണ് വിമാനത്താവള നിര്‍മാണം.

English summary
Uttar Pradesh Cabinet Approved airport in Ayodhya to be named after Lord Ram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X