കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വന്‍ അഴിച്ചു പണിയുമായി യോഗി ആദിത്യനാഥ്; 6 ഐഎഎസുകാര്‍ക്ക് സ്ഥലംമാറ്റം

Google Oneindia Malayalam News

ലഖ്നൗ: ഹാത്രാസില്‍ ഇരുപത് വയസുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണികള്‍ നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആറ് ഐ‌എ‌എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ യോഗി നവീനീത് സെഗലിനെ വിവര വകുപ്പിന്റെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. എസിഎസ് അവനിശ് കുമാർ അവസ്ഥി പകരമായിട്ടാണ് ആർ സെഗാളിനെ നിയമിച്ചത്.

മാറ്റങ്ങള്‍

മാറ്റങ്ങള്‍

സംസ്ഥാനത്തെ പ്രമുഖ ഐഎഎസ് ഓഫീസര്‍മാരില്‍ ഒരാളാണ് ആര്‍ സെഗാള്‍. സമാജ്വാദി പാർട്ടി ഭരണകാലത്ത് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. അതേസമയം, ഹോം, വിസ / പാസ്‌പോർട്ട്, ജയിൽ അഡ്മിനിസ്ട്രേഷൻ, യുപി എക്സ്പ്രസ് ഹൈവേ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റി (യുപി‌ഡി‌എ) തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട ചുമതല ഇപ്പോഴും അനില്‍ കുമാറിന് തന്നെയാണ്.

അധിക ചുമതല നല്‍കി

അധിക ചുമതല നല്‍കി

ട്രാൻസ്ഫർ പട്ടിക പ്രകാരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദിന് വിവര വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. സാമൂഹ്യക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ്ങിനെ ഹോർട്ടികൾച്ചർ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറി (ഹോർട്ടികൾച്ചർ) ബാബു ലാൽ മീനയ്ക്ക് സാമൂഹ്യക്ഷേമത്തിന്റെ അധിക ചുമതല നൽകി. ഇതിനുപുറമെ സരോജ് കുമാറിനെ എംഡി പൂർവഞ്ചൽ വിദ്യുത് വിത്രൻ നിഗം, പ്രത്യേക സെക്രട്ടറി (സാങ്കേതിക വിദ്യാഭ്യാസം) എന്നീ ചുമതലകളും നല്‍കി.

ബിഎസ്പി കാലത്ത്

ബിഎസ്പി കാലത്ത്

എം‌എസ്എംഇ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ്, എക്‌സ്‌പോർട്ട് പ്രമോഷൻ എന്നിവയുടെ ചുമതലയും സെഗാൾ കൈകാര്യം ചെയ്യും. ബഹുജൻ സമാജ് വാദി പാർട്ടിയുടെ ഭരണകാലത്ത് അദ്ദേഹം മികച്ച ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ടായിരുന്നു. വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ് (ഒഡോപ്പ്) പദ്ധതിയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിന് അദ്ദേഹം നേരത്തെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഹത്രാസില്‍

ഹത്രാസില്‍

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനോട് സർക്കാറിന് അനുസൃതമായി പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ ലക്സറിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇയാൾ തങ്ങളുടേയും, പ്രദേശത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതായും യുവതിയുടെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

English summary
Uttar Pradesh Chief Minister Yogi Adityanath has transferred six IAS officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X