മോദിക്കും അമിത് ഷായ്ക്കും ശേഷം യോഗിക്കും ട്വിറ്ററില്‍ 25 മില്യണ്‍ ഫോളോവേഴ്‌സ്; കെജ്രിവാളിനെ മറികടക്കുമോ?
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോവേഴ്‌സിന്റെ എണ്ണം 25 ദശലക്ഷം കടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. യോഗി ആദിത്യനാഥിന്റെ ജനപ്രീതി അതിരുകള്‍ക്കപ്പുറമാണ് എന്നും സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ രാജ്യത്തെ മറ്റ് നേതാക്കളും സെലിബ്രിറ്റികളും ഈ നാഴികക്കല്ല് പിന്നിട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ട്വിറ്ററില്‍ 25 ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയാണ് യോഗി ആദിത്യനാഥ്. വെറും എട്ട് വര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2015 സെപ്റ്റംബറിലാണ് യോഗി ആദിത്യനാഥ് ട്വിറ്ററില്‍ തന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ആരംഭിച്ചത്. 2017 ല്‍ ആണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്..

സംസ്ഥാനത്ത് വികസനത്തിനും സദ്ഭരണത്തിനുമൊപ്പം ക്രമസമാധാനത്തിലും വിപുലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമെന്നാണ് ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്. 27 മില്യണ്‍ ഫോളോവേഴ്‌സുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള മുഖ്യമന്ത്രി. നിതീഷ് കുമാര്‍ (8.7 മില്യണ്‍), ബംഗാള്‍ മമത ബാനര്‍ജി (7.7 മില്യണ്‍) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം.
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് 3.6 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 2.5 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ട്വിറ്ററില്‍ 25 മില്യണ്‍ ഫോളോവേഴ്സുള്ള രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കള്‍.
രാഹുല്‍ ഗാന്ധിക്ക് 23 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. അതേസമയം എല്ലാ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ് യോഗി ആദിത്യനാഥ്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും സജീവമായ മുഖ്യമന്ത്രിയും രാഷ്ട്രീയക്കാരനും എന്ന വിശേഷണത്തിനും യോഗി ആദിത്യനാഥ് അര്‍ഹനാണ്. 89.2 മില്യണ്‍ ഫോളോവേഴ്സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരന്‍.
56 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് തൊട്ടുപിന്നില്‍. അമിത് ഷായ്ക്ക് 33 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവ് കൂടിയാണ് പ്രധാനമന്ത്രി മോദി. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക് അടുത്തിടെ നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരാന്‍ തുടങ്ങിയിരുന്നു.












Click it and Unblock the Notifications