കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കനത്ത മൂടല്‍മഞ്ഞ്,70പേര്‍ മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് എഴുപതിലേറെ ആളുകള്‍ ഇതിനോടകം മരണപ്പെട്ടു. റോഡുകളിലെ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഈ മാസം ഒട്ടേറെ വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 30 കാറുകളാണ് അപകടത്തില്‍പ്പെട്ടത്. വിനോദസഞ്ചാര ബസുകളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ എല്ലാം തന്നെ തടല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ തണുപ്പു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുസാഫര്‍ നഗറിലാണ്. 2.4 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ദിശ തെറ്റിയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്.

delhi-fog

അതിശൈത്യത്തിന്റെ പിടിയിലാണ് ഉത്തര്‍പ്രദേശ്. വരും ദിവസങ്ങളിലും ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണം നല്‍കുന്ന വിവരം. സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1.63 കോടി രൂപയാണ് അനുവദിച്ചത്.

അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും, സാധാരണക്കാര്‍ക്ക് കമ്പിളിയും ബ്ലാങ്കറ്റുകളും നല്‍കുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ ശൈത്യം കൂടുതല്‍ ശക്തമാകുന്നതിനാല്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

English summary
A cold wave continued to shiver people across Uttar Pradesh as the mercury dropped at most places. 70 people died due to intense cold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X