കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ട അറസ്റ്റ്; അജയ് ലല്ലുവും മിശ്രയും തടവില്‍, വന്‍ പ്രതിഷേധം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി മാറുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്തിരിക്കുന്ന യോഗി സര്‍ക്കാര്‍. കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ അജയ് ലല്ലുവടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറസ്റ്റിലായ ലല്ലു ദിവസങ്ങളോളം ജയിലിലായിരുന്നു. അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഷാനവാസ് ആലമിന്റെ അറസ്റ്റ്

ഷാനവാസ് ആലമിന്റെ അറസ്റ്റ്

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് യുപി കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഷാനവാസ് ആലമിനെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയായിരുന്നു ഡിസംബറിലെ പ്രതിഷേധം. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഇത്.

രാഷ്ട്രീയ പക തീര്‍ക്കുന്നു

രാഷ്ട്രീയ പക തീര്‍ക്കുന്നു

തിങ്കളാഴ്ച രാത്രി ഷാനവാസ് ആലമിലെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് യുപി പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് യോഗി സര്‍ക്കാര്‍ രാഷ്ട്രീയ പക തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 പ്രതിഷേധം പോലീസ് തടഞ്ഞു

പ്രതിഷേധം പോലീസ് തടഞ്ഞു

ഷാനവാസ് ആലമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന വ്യാപക സമരം ആഹ്വാനം ചെയ്തു. ലഖ്‌നൗവിലെ മാള്‍ അവന്യൂവില്‍ നിന്ന് വിധാന്‍ സഭയിലേക്ക് പ്രകടനം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചു. പ്രകടനം നടത്താന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് സാഹചര്യം വഷളായത്.

പ്രമുഖ നേതാക്കള്‍ അറസ്റ്റില്‍

പ്രമുഖ നേതാക്കള്‍ അറസ്റ്റില്‍

മാള്‍ അവന്യൂവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുമ്പില്‍ വച്ച് പ്രധാന നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുപിസിസി അധ്യക്ഷന്‍ അജയ് ലല്ലുവിന് പുറമെ, നിയമസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആരാധനാ മിശ്ര എന്നിവരടക്കം നിരവധി പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആരംഭിച്ചു.

ശക്തമായ വഗ്വാദം

ശക്തമായ വഗ്വാദം

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ബിജെപി സര്‍ക്കാര്‍ പക തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏറെ നേരം പോലീസും നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.

വ്യക്തമായ തെളിവുണ്ടെന്ന് പോലീസ്

വ്യക്തമായ തെളിവുണ്ടെന്ന് പോലീസ്

ഒടുവില്‍ എല്ലാ നേതാക്കളെയും ബസില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാത്രിയാണ് ഷാനവാസ് ആലമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബറിലെ സംഘര്‍ഷത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. തെളിവ് ലഭിച്ച ശേഷമാണ് അറസ്റ്റ് എന്നും പോലീസ് പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി

പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി

ലഖ്‌നൗവില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരിലാണ് ഷാനവാസ് ആലമിനെ അറസ്റ്റ് ചെയ്തതെന്ന് ഡിസിപി ദിനേശ് സിങ് പറഞ്ഞു. അറസ്റ്റ് വാര്‍ത്ത പുറത്തുവന്ന ഉടനെ തിങ്കളാഴ്ച രാത്രി പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ശക്തമായ വാഗ്വാദമുണ്ടായിരുന്നു. ഹസ്രത് ഗഞ്ച് പോലീസ് സ്‌റ്റേഷനിലെത്തിയ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിക്കുകയായിരുന്നു.

ഞെട്ടിച്ച് മമത... മോദിയെ മറികടന്ന് പുതിയ പ്രഖ്യാപനം, ഒരു വര്‍ഷം സൗജന്യം, ലക്ഷ്യം തിരഞ്ഞെടുപ്പോ?ഞെട്ടിച്ച് മമത... മോദിയെ മറികടന്ന് പുതിയ പ്രഖ്യാപനം, ഒരു വര്‍ഷം സൗജന്യം, ലക്ഷ്യം തിരഞ്ഞെടുപ്പോ?

ഗല്‍വാനില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; ടി90 ഭീഷ്മ ടാങ്കുകള്‍ ഇറക്കി, ചൈനീസ് ചതിക്കുഴി പരസ്യമായിഗല്‍വാനില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; ടി90 ഭീഷ്മ ടാങ്കുകള്‍ ഇറക്കി, ചൈനീസ് ചതിക്കുഴി പരസ്യമായി

ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്ട്രംപിനെ ഇറാന്‍ എങ്ങനെ 'തൂക്കിലേറ്റും'? ഇന്റര്‍പോള്‍ കൈവിട്ടു, ഇലക്ഷനില്‍ തോറ്റാലും വിടില്ലെന്ന്

English summary
Uttar Pradesh Congress Leaders detained; protest erupt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X