കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യുപിയില്‍ നിയന്ത്രണം; 2 ഡോസ് വാക്‌സിന്‍ എടുക്കണം, രോഗമില്ലെന്ന റിപ്പോര്‍ട്ടും
ലഖ്‌നൗ: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തര്‍ പ്രദേശ്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുപിയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണം. കൂടാതെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരുമാകണം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹസ്ഥാപനമായ ലൈവ് ഹിന്ദുസ്ഥാന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് അവലോകന യോഗം ഞായറാഴ്ച ലഖ്‌നൗവില്‍ നടന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കൊവിഡ് രോഗം മൂന്ന് ശതമാനത്തില്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം.

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്
Recommended Video
പൊതുഗതാഗതം മാര്‍ഗമല്ലാതെ സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്കും ഈ നിബന്ധന ബാധകമാക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കുകയും അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് എത്തിയ ഉടനെ ഇവരെ തെര്‍മല്‍ സ്‌കാനിങ് നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഞായറാഴ്ച ഉത്തര്‍ പ്രദേശില്‍ 56 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ മരിക്കുകയും ചെയ്തു.
സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക; പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications