Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവപ്പെട്ടവരെ സഹായിക്കാന്‍ 600 കോടിയുടെ സ്വത്തുക്കള്‍ കൈമാറി; ഈ ഡോക്ടറാണ് 'ദ റിയല്‍ ഹീറോ'

ലക്‌നൗ: ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഒരുപാട് കോടീശ്വരന്മാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പാവപ്പെട്ടവരുടെ ജീവിതത്തില്‍ സാന്ത്വനമാകാന്‍ അവര്‍ക്ക് കഴിയാറുണ്ട്. ഒരുപാട് പേരുടെ ജീവിതത്തില്‍ ചിരി പടര്‍ത്താനും അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കാറുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു ഡോക്ടറുടെ കാരുണ്യ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാരണം പാവപ്പെട്ടവര്‍ക്ക് വേണ്ടി അദ്ദേഹം ചെയ്ത ഒരു നല്ല കാര്യം അത്രമാത്രം ശ്രദ്ധിക്കപ്പെടുന്നതാണ്.

മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

1

പാവപ്പെട്ടവരെ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ഡോക്ടര്‍ തന്റെ മുഴുവന്‍ സ്വത്തും അവിടത്തെ പ്രാദേശിക സര്‍ക്കാരിന് അദ്ദേഹം ദാനം ചെയ്തു. യുപിയിലെ മൊറാദാബാദില്‍ നിന്നുള്ള അരവിന്ദ് ഗോയല്‍ ആണ് നല്ല മനസിന് ഉടമയായ ഡോക്ടര്‍.

2

എന്നാല്‍ അദ്ദേഹം ദാനം ചെയ്ത സ്വത്തുക്കള്‍ എത്ര കോടിയുടേതാണെന്ന് കേട്ടാല്‍ നിങ്ങള്‍ ചിലപ്പോള്‍ ഒന്നു ഞെട്ടും. 600 കോടി വിലമതിപ്പുള്ള സ്വത്തുവകകളാണ് അദ്ദേഹം ഉത്തര്‍ പ്രദേശിലെ പ്രാദേശിക സര്‍ക്കാരിന് കൈമാറിയത്. മുഴുവന്‍ വസ്തുവിന്റെയും മൂല്യം 600 കോടിക്ക് അടുത്താണെന്നും കഴിഞ്ഞ 50 വര്‍ഷമായി താന്‍ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

3

തന്റെ സ്വത്തുക്കള്‍ പാവപ്പെട്ടവര്‍ക്ക് ദാനമായി നല്‍കണമെന്ന തീരുമാനം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തതാണെന്നും അദ്ദേഹം പറയുന്നു. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്റെ സ്വത്ത് നല്‍കണമെന്ന് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അങ്ങനെ 25 വര്‍ഷം മുമ്പ് എന്റെ സ്വത്ത് ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതനുസരിച്ച്, ഞാന്‍ സ്വത്ത് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

4

ലോക്ക്ഡൗണ്‍ കാലത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങള്‍ ദത്തെടുത്ത് അരവിന്ദ് ജനങ്ങള്‍ക്ക് സൗജന്യ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ രാഷ്ട്രപതി പ്രതിഭാ ദേവി പാട്ടീല്‍, മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ. അബ്ദുള്‍ കലാം എന്നിവരുള്‍പ്പെടെ ഡോ. ഗോയലിനെ നാല് തവണ ആദരിച്ചിട്ടുണ്ട്.

5

അരവിന്ദിന് ഭാര്യ രേണു ഗോയലിനെ കൂടാതെ രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. അതേസമയം, വസ്തുവിന്റെ യഥാര്‍ത്ഥ വില കണക്കാക്കാന്‍ അഞ്ചംഗ സമിതി രൂപീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+