നിങ്ങള്‍ക്ക് എന്തുപറ്റി..? എനിക്ക് മനസിലാകുന്നില്ല; മായാവതിയോട് പ്രിയങ്ക
ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ വന്‍ പ്രചരണം നടത്തുമ്പോള്‍ ബി എസ് പിയുടെ പ്രചരണങ്ങള്ക്കെന്ത് പറ്റിയെന്ന ചോദ്യവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മായാവതി 'നിശബ്ദ'യാകുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. മായാവതി തന്റെ പതിവ് ശൈലിയിലല്ല പ്രചാരണം നടത്തുന്നതെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും താനും അതിനോട് യോജിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത് തന്നെയും അത്ഭുതപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
'ഞാനും ആശ്ചര്യപ്പെട്ടു... ആറ്-ഏഴ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ പാര്‍ട്ടി സജീവമല്ലായിരുന്നു, ഒരുപക്ഷേ അവര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സജീവമാകും എന്ന് കരുതി. എന്നാല്‍ ഇപ്പോള്‍ നമ്മള് ചെരഞ്ഞെടുപ്പിന് നടുവിലാണ്. അവരിപ്പോഴും സജീവമായിട്ടില്ല, നിങ്ങള്‍ പറഞ്ഞതുപോലെ, അവര്‍ (മായാവതി) വളരെ നിശബ്ദയാണ്, എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല, ''പ്രിയങ്ക ഗാന്ധി എ എന്‍ ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബി ജെ പി സര്‍ക്കാര്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതി ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെയും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാകും അവര്‍ നടത്തുകയെന്ന് ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി എസ് സി മിശ്ര പറഞ്ഞിരുന്നു. മിശ്രയും മത്സരിക്കുന്നില്ല.

നിലവില്‍ എം പിയോ എം എല്‍ എയോ അല്ലാത്ത മായാവതി 4 തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2007 ല്‍ പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ 403 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി എസ് പിയുടെ തീരുമാനം. 2017 ല്‍ 19 സീറ്റാണ് ബി എസ് പി നേടിയത്. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ബി എസ് പിയ്ക്ക് സഖ്യമുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള 51 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി എസ് പി പുറത്തിറക്കിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് 55 സീറ്റുകളില്‍ 51 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് മായാവതി പ്രഖ്യാപിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുകയും 2007 ലെ പോലെ ബി എസ് പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് മായാവതി പറഞ്ഞു. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ വിജയം.
Recommended Video

പുറത്തുവന്ന സര്‍വേകളിലെല്ലാം ബി ജെ പിയ്ക്ക് തുടര്ഭരണമുണ്ടാകുമെന്നുമാണ് പ്രവചനം. അഖിലേഷിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി സീറ്റ് നിലയില്‍ വന്‍ കുതിപ്പ് നടത്തുമെന്നും പ്രവചനമുണ്ട്. അതേസമയം ബി എസ് പിയ്ക്ക് ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വേകളും പരാമവധി 16 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ അവസ്ഥയും ഇത് തന്നെയാണ്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications