കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് എന്തുപറ്റി..? എനിക്ക് മനസിലാകുന്നില്ല; മായാവതിയോട് പ്രിയങ്ക

Google Oneindia Malayalam News

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ വന്‍ പ്രചരണം നടത്തുമ്പോള്‍ ബി എസ് പിയുടെ പ്രചരണങ്ങള്‍ക്കെന്ത് പറ്റിയെന്ന ചോദ്യവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മായാവതി 'നിശബ്ദ'യാകുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. മായാവതി തന്റെ പതിവ് ശൈലിയിലല്ല പ്രചാരണം നടത്തുന്നതെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും താനും അതിനോട് യോജിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത് തന്നെയും അത്ഭുതപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

'ഞാനും ആശ്ചര്യപ്പെട്ടു... ആറ്-ഏഴ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ പാര്‍ട്ടി സജീവമല്ലായിരുന്നു, ഒരുപക്ഷേ അവര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സജീവമാകും എന്ന് കരുതി. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ചെരഞ്ഞെടുപ്പിന് നടുവിലാണ്. അവരിപ്പോഴും സജീവമായിട്ടില്ല, നിങ്ങള്‍ പറഞ്ഞതുപോലെ, അവര്‍ (മായാവതി) വളരെ നിശബ്ദയാണ്, എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല, ''പ്രിയങ്ക ഗാന്ധി എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എസ്പി കുതിക്കും, തുടര്‍ഭരണമാണെങ്കിലും ബിജെപിയ്ക്ക് 60 സീറ്റ് പോകും; ജാതിസമവാക്യങ്ങളിലെ യുപിഎസ്പി കുതിക്കും, തുടര്‍ഭരണമാണെങ്കിലും ബിജെപിയ്ക്ക് 60 സീറ്റ് പോകും; ജാതിസമവാക്യങ്ങളിലെ യുപി

1

ബി ജെ പി സര്‍ക്കാര്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതി ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെയും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാകും അവര്‍ നടത്തുകയെന്ന് ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി എസ് സി മിശ്ര പറഞ്ഞിരുന്നു. മിശ്രയും മത്സരിക്കുന്നില്ല.

2

നിലവില്‍ എം പിയോ എം എല്‍ എയോ അല്ലാത്ത മായാവതി 4 തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2007 ല്‍ പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ 403 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി എസ് പിയുടെ തീരുമാനം. 2017 ല്‍ 19 സീറ്റാണ് ബി എസ് പി നേടിയത്. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ബി എസ് പിയ്ക്ക് സഖ്യമുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള 51 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി എസ് പി പുറത്തിറക്കിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് 55 സീറ്റുകളില്‍ 51 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് മായാവതി പ്രഖ്യാപിച്ചത്.

3

പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുകയും 2007 ലെ പോലെ ബി എസ് പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് മായാവതി പറഞ്ഞു. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ വിജയം.

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls
4

പുറത്തുവന്ന സര്‍വേകളിലെല്ലാം ബി ജെ പിയ്ക്ക് തുടര്‍ഭരണമുണ്ടാകുമെന്നുമാണ് പ്രവചനം. അഖിലേഷിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി സീറ്റ് നിലയില്‍ വന്‍ കുതിപ്പ് നടത്തുമെന്നും പ്രവചനമുണ്ട്. അതേസമയം ബി എസ് പിയ്ക്ക് ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വേകളും പരാമവധി 16 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ അവസ്ഥയും ഇത് തന്നെയാണ്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്.

English summary
AICC General Secretary Priyanka Gandhi has questioned the BSP's campaigning for the upcoming Uttar Pradesh Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X