Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന സൂചനയുമായി പ്രിയങ്ക ഗാന്ധി; ആവേശത്തില്‍ കോണ്‍ഗ്രസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന പരോക്ഷ സൂചനയുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തി കാട്ടുന്നില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി.

'യു പിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വേറെ ഏതെങ്കിലും മുഖം കാണുന്നുണ്ടോ? പിന്നെ..? 'നിങ്ങള്‍ക്ക് എന്റെ മുഖം കാണാന്‍ കഴിയും, അല്ലേ? എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നിന്ന പ്രിയങ്ക താന്‍ ഇപ്പോള്‍ തയ്യാറാണെന്ന് വെളിവാക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇപ്പോഴും സ്ഥിരീകരണമില്ല. ബി ജെ പി യോഗി ആദിത്യനാഥിനെ മുന്‍ നിര്‍ത്തിയും സമാജ്വാദി പാര്‍ട്ടി അഖിലേഷ് യാദവിനെ മുന്‍ നിര്‍ത്തിയും തന്ത്രം മെനയുമ്പോള്‍ പ്രിയങ്കയെ പോലൊരാളെ നിര്‍ത്തി ട്രെന്‍ഡ് പിടിച്ചുവാങ്ങാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.

1

അതേസമയം ഉത്തര്‍പ്രദേശിലെ യുവാക്കളോട് സംസാരിച്ചു പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് പത്രിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ -ആരോഗ്യ മേഖലയില്‍ പദവികള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അവര്‍ പറഞ്ഞു. എ ഐ സി സി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ മാര്‍ഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തിന് പുതിയ കാഴ്ചപ്പാട് വേണമെന്നും രാഹുല്‍ പറഞ്ഞു. 2014 മുതല്‍ ബി ജെ പി മുന്നോട്ടു വച്ച ആശയങ്ങള്‍ വന്‍ ദുരന്തമായി മാറിയെന്ന് രാഹുല്‍ പരിഹസിച്ചു.

2

ചെറിയ പാര്‍ട്ടികള്‍ക്ക് രാജ്യത്തിനു പുതിയ കാഴ്ചപാട് നല്‍കാന്‍ കഴിയില്ലെന്നും അതിനാല്‍ മാറ്റത്തിന്റെ തുടക്കം യു പിയില്‍ നിന്നും തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ 16 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകള്‍ 40 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്ന് പ്രിയങ്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന 403 നിയമസഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 50 വനിതകളെ ഉള്‍പ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 125 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.

3

30 വര്‍ഷത്തോളമായി യു പിയില്‍ അധികാരത്തില്‍ നിന്ന് പുറത്തായ കോണ്‍ഗ്രസ്, സ്ത്രീ ശാക്തീകരണത്തിലും ക്ഷേമത്തിലും കാതലായ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. 2017 ലെ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312 ലും ജയിച്ച് എന്‍ ഡി എ ആയിരുന്നു അധികാരത്തിലെത്തിയത്. ഇത്തവണ വന്‍ ചതുഷ്‌കോണ മത്സരത്തിനാണ് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എന്‍ ഡി എയെക്കൂടാതെ, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി എസ് പി എന്നിവരും മത്സരിക്കുകയാണ്. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം.

Recommended Video

cmsvideo
    Union Budget 2022-23: From date to timing, heres all you need to know | Oneindia Malayalam
    4

    ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ചതുഷ്‌കോണ മത്സരമാണെങ്കിലും ഫലത്തില്‍ ബി ജെ പിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് പോരാട്ടമെന്നതിലേക്ക് അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രിയങ്ക കൂടി കളത്തിലിറങ്ങുകയാണെങ്കില്‍ ശക്തമായ മത്സരമായിരിക്കും ഉത്തര്‍ പ്രദേശ് സാക്ഷ്യം വഹിക്കുക.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+