കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി വെറും കടലാസുപുലി; പ്രിയങ്കയെ പരിഹസിച്ച് സ്മൃതി ഇറാനി

  • By Akshay
Google Oneindia Malayalam News

ദില്ലി: യുപിയില്‍ എസ്പി-കോണ്‍ഗ്രസ് സംഖ്യത്തിന്റെ കനത്ത പരാജയത്തില്‍ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധി കടലാസു പുലി മാത്രമാണെന്നും അവര്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗമാണ് അലയടിച്ചത്.

മോദി തരംഗം ഹിന്ദി ഹൃദയഭൂമിയിലും ആഞ്ഞുവീശിയപ്പോള്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വന്‍ വിജയമാണ് കരസ്ഥമാക്കാന്‍ കഴിഞ്ഞത്. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന മണിപ്പൂരില്‍ പോലും ബിജെപി അതിശക്തമായ മുന്നേറുകയായിരുന്നു. എന്നാല്‍ അമരീന്ദര്‍ സിങ്ങിന്റെ ചിറകിലേറി പഞ്ചാബില്‍ തിളക്കമാര്‍ന്ന വിജയം നേടാനായത് കോണ്‍ഗ്രസിന് പിടിവള്ളിയായി.

 ചതുഷ്‌ക്കോണ പോരാട്ടം

ചതുഷ്‌ക്കോണ പോരാട്ടം

ബിജെപി ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ഗോവയില്‍ മാത്രമാണ് അവര്‍ക്ക് ക്ഷീണമുണ്ടായത്. ചതുഷ്‌കോണ പോരാട്ടത്തില്‍ എഎപി കാര്യമായ ചലനമുണ്ടാക്കാതിരിക്കുകയും സുഭാഷ് വേലിങ്കറുടെ സംഘടനയും എംജെപിയും ശക്തമായ സ്വാധീനം ചെലുത്തിയതുമാണ് ഗോവയില്‍ ബിജെപിക്ക് തിരിച്ചടിയായത്.

 എക്‌സിറ്റ് പോള്‍ ഫലങ്ങളെ കടത്തി വെട്ടി

എക്‌സിറ്റ് പോള്‍ ഫലങ്ങളെ കടത്തി വെട്ടി

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തിവെട്ടി വന്‍ മുന്നേറ്റമാണ് ബിജെപി യുപിയില്‍ കാഴ്ചവെച്ചത്.

ഹരീഷ് റാവത്ത്

ഹരീഷ് റാവത്ത്

ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായപ്പോള്‍ ഉത്തരാഖണ്ഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തി. ബിജെപിയുടെ തട്ടകത്തില്‍ മത്സരിച്ച് വെല്ലുവിളിക്കാന്‍ പോയ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടിടത്തും തോറ്റത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി.

പ്രതിപക്ഷത്ത് ആപ്പ്

പ്രതിപക്ഷത്ത് ആപ്പ്

പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. കടുത്ത ത്രികോണ മത്സരം നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം നേടി. ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യത്തെ പഞ്ചാബ് ജനത കൈവിട്ടപ്പോള്‍ ഇതാദ്യമായി നിയമസഭയിലേക്ക് മത്സരിച്ച ആം ആദ്മി പാര്‍ട്ടിയാണ് പ്രതിപക്ഷത്ത്.

English summary
Smriti Irani, theUnion minister for textiles came forward to speak about the BJP’s victory in the Uttar Pradesh assembly polls came forward and said that Priyanka Gandhi was a paper tiger was and said that was evident in the verdict people have given. She also said that people can read through those who can deliver and those who cannot. Speaking at the BJP party headquarters, she said that Amit Shah and Narendra Modi complement each other very well. She said , Amit Shah had delivered for BJP, not only in terms of winning assembly elections but also other issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X