
ബിജെപി തൂത്തുവാരിയില്ലെ...'വോട്ടർമാർക്ക് നന്ദി';'ജനങ്ങൾ നിന്ന് ബിജെപിയെ അനുഗ്രഹിച്ചു'; പ്രതികരണങ്ങൾ
ഡൽഹി: 4 സംസ്ഥാനങ്ങളിൽ ബിജെപി നേടിയ നേട്ടത്തിൽ അഭിനന്ദന പ്രവാഹം. ബിജെപിയുടെ പ്രമുഖ നേതാക്കളാണ് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ , ജെപി നദ്ദ, നിതിൻ ഗഡ്കരി എന്നിങ്ങനെ നിരവധി പേരാണ് രംഗത്ത് വന്നു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിന് വോട്ടർമാർക്ക് ഷാ നന്ദി അറിയിക്കുകയും ചെയ്തു.
നാല് സംസ്ഥാനങ്ങളിലെ ജനങ്ങളിൽ നിന്ന് ബിജെപിക്ക് അനുഗ്രഹം ലഭിച്ചെന്ന് നദ്ദ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ വികസന നയങ്ങളെ നദ്ദ പ്രശംസിക്കുകയും ചെയ്തു.

ബിജെപിയുടെ വോട്ട് വിഹിതം 42 ശതമാനത്തിൽ നിന്ന് വർദ്ധിച്ചു. തിരഞ്ഞെടുപ്പുകൾ വെറും ഗണിതമല്ലെന്നും രസതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ഓരോ തവണയും തിരഞ്ഞെടുപ്പ് വരുമ്പോൾ സർക്കാർ മാറി. എന്നാൽ ഇത്തവണ ബി.ജെ.പി സംസ്ഥാനത്ത് രണ്ടാം തവണയും സർക്കാരുണ്ടാക്കി. യു.പിയിലും ഇത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയ്ക്ക് ജനങ്ങൾ രണ്ടാം ഭരണത്തിന് തിരഞ്ഞെടുക്കുന്നത്. ഗോവയിലും ബിജെപി വിജയം നേടി. മണിപ്പൂരിൽ ഞങ്ങൾ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്നും നദ്ദ പറഞ്ഞു.
കോൺഗ്രസ്സിന് കനത്ത തിരിച്ചടി; തോല്വിയുടെ കാരണങ്ങള് ചർച്ചയിൽ; അടിയന്തര യോഗം വിളിച്ച് കോണ്ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് കാരണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഉത്തർപ്രദേശിന്റെ പ്രതിച്ഛായയെ മാറ്റാൻ യോഗി ആദിത്യനാഥ് കഴിഞ്ഞു . ഈ ഭരണം സമ്പന്നമായ സംസ്ഥാനമാക്കി മാറ്റി മറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ബിജെപിയുടെ വിജയം പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്തെത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത് ഇങ്ങനെ ; -
ഇന്ന് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസമാണ്.എല്ലാ ബിജെപിയ്ക്ക് വിജയം നേടാൻ കഴിഞ്ഞു. എല്ലാ വോട്ടർന്മാർക്കും നന്ദി. പ്രവർത്തകർ തന്ന വാക്ക് പാലിച്ചു. യുപിയിൽ ഉണ്ടായത് ചരിത്ര നേട്ടമാണ്. യുപിയിൽ കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചു വരുന്നത് ആദ്യ സംഭവമാണ്. യുപിയിൽ മുഖ്യമന്ത്രിയാകാൻ യോഗിയ്ക്ക് രണ്ടാമതൊരു അവസരം യുപിയിലെ ജനങ്ങൾ നൽകി.

അമ്മമാരും സഹോദരിമാരും യുവാക്കളും ബിജെപിക്ക് പൂർണ്ണ പിന്തുണ നൽകി. തിരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ സന്ദേശമാണ്. ബിജെപിയുടെ വിജയത്തിൽ താൻ സംതൃപ്തനാണ്. പാവപ്പെട്ടവർ ബിജെപിയിൽ വിശ്വാസമർപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാവപ്പെട്ടവർക്കുവേണ്ടി താൻ ചെയ്തതുപോലെ ആരും പ്രവർത്തിക്കില്ല. നല്ല ഭരണം ഉറപ്പാക്കാൻ വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. 2022 - ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ 2024 - ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വഴി കാണിക്കുന്നു. ഉത്തർപ്രദേശിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയിലെ ജനങ്ങൾ വികസനം തിരഞ്ഞെടുത്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിജയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി യുക്രൈൻ - റഷ്യ യുദ്ധത്തെ അനുസ്മരിച്ചിരുന്നു. യുദ്ധം എല്ലാ രാജ്യത്തെയും ബാധിക്കുന്നുണ്ട്. ഇന്ത്യ സമാധാനത്തിനായുളള ചർച്ചകൾക്ക് പിന്തുണ നൽകുന്നുണ്ട്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിക്കുന്നുണ്ട്.വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഇന്ത്യയെ പ്രതിസന്ധി ബാധിക്കുകയാണെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി വിജയിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രതികരണങ്ങൾ.