ഹോളി ആഘോഷത്തിനിടെ പീഡനശ്രമം; മുന്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍
റായ്പുര്‍: മുന്‍ ഛത്തീസ്ഗഡ് ബിജെപി എംഎല്‍എയെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. ഹോളി ആഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല കമന്റുകള്‍ പ്രയോഗിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നുംകാട്ടിയാണ് എംഎല്‍എയ്‌ക്കെതിരെ പരാതി ലഭിച്ചത്. അറസ്റ്റ് ചെയ്ത എംഎല്‍എ റിമാന്‍ഡില്‍ കഴിയുകയാണ്.
ജെയ്ന്‍ വിഭാഗത്തില്‍ പെടുന്ന രണ്ടു സ്ത്രീകളാണ് പരാതിക്കാര്‍. ഹോളി ആഘോഷത്തിന്റെ ഭാഗമായി ശീതള ക്ഷേത്രത്തിലേക്കുള്ള നീണ്ട യാത്രയ്ക്കിടെ ദൗണ്ടി ലോഹ്‌റ രാം ക്ഷേത്രത്തിനടുത്ത് വിശ്രമിക്കുകയായിരുന്നു സ്ത്രീകള്‍. ഇവര്‍ക്കടുത്തെത്തിയ എംഎല്‍എ അശ്ലീല ഭാഷയില്‍ സംസാരിക്കുകയും കൈയ്യേറ്റം നടത്തുവാന്‍ ശ്രമിക്കുകയും ചെയ്തു.

സ്ത്രീകള്‍ ഉടന്‍ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അശ്ലീല പ്രവര്‍ത്തി ചെയ്തത് മുന്‍ എംഎല്‍എ ആണെന്ന് മനസിലായതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ എംഎല്‍എ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളുടെ ബന്ധുക്കള്‍ ശക്തമായി പ്രതികരിച്ചതോടെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമായി.
പിന്നീട് നടത്തിയ പരിശോധനയില്‍ എംഎല്‍എ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മദ്യലഹരിയിലാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത് എന്നതിനാല്‍ എംഎല്‍എയ്ക്ക് ജാമ്യം കിട്ടുക ബുദ്ധിമുട്ടായിരിക്കും.












Click it and Unblock the Notifications