യുപി മുന്‍ എംഎല്‍എയും മാഫിയ തലവനുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവ്; സഹോദരന്റെ ശിക്ഷ പിന്നീട്
ലഖ്‌നൗ: യു പി മുന്‍ എം എല്‍ എയും മാഫിയ തലവനുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവ്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കേസുകളില്‍ ആണ് ശിക്ഷ. ഗാസിപൂര്‍ കോടതിയാണ് മുഖ്താര്‍ അന്‍സാരിക്കെതിരായ ശിക്ഷ വിധിച്ചത്. ഗുണ്ടാ ആക്ട് പ്രകാരമാണ് മുഖ്താര്‍ അന്‍സാരിക്കെതിരെ കേസ് എടുത്തത്. അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മുഖ്താ അന്‍സാരിക്കും ജ്യേഷ്ഠനും ബി എസ് പി എം പിയുമായ അഫ്സല്‍ അന്‍സാരിക്കും എതിരെയാണ് കേസ്. 1996-ല്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് നന്ദകിഷോര്‍ രുംഗ്തയെ തട്ടിക്കൊണ്ടുപോയ കേസിലും 2005-ല്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിലും അഞ്ചു തവണ എം എല്‍ എയായ മുഖ്താര്‍ അന്‍സാരിക്ക് പങ്ക് ഉണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

2001-ലെ 'ഉസ്രി ചട്ടി' ഗ്യാങ് വാര്‍ സംഭവവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജനുവരിയിലാണ് മുഖ്താര്‍ അന്‍സാരിക്ക് എതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 302, 147, 148, 149 വകുപ്പുകള്‍ പ്രകാരം ഗാസിപൂരിലെ മൊഹമ്മദാബാദ് പോലീസ് സ്റ്റേഷനിലാണ് മുഖ്താര്‍ അന്‍സാരിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, കൊലപാതകം, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ ഇയാളേയും സഹായി ഭീം സിംഗിനെയും ഗാസിപൂരിലെ കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
കോണ്‍സ്റ്റബിള്‍ രഘുവംശ് സിങ്ങിന്റെ കൊലപാതകം, ഗാസിപൂര്‍ അഡീഷണല്‍ എസ്പിയെ ആക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളും ഇവര്‍ക്കെതിരെ ഉള്‍പ്പെടുന്നു. 2003 ല്‍ ലഖ്നൗ ജില്ലാ ജയിലര്‍ എസ്‌കെ അവസ്തിയെ പിസ്റ്റള്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മുഖ്താര്‍ അന്‍സാരിയെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ശിക്ഷിച്ചിരുന്നു.
അതേസമയം യു പിയില്‍ ഗുണ്ടാരാജ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ജുഡീഷ്യറില്‍ വിശ്വാസമുണ്ടെന്നും അന്തരിച്ച ബി ജെ പി എം എല്‍ എ കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക റായ് പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ അടക്കം 40ല്‍ അധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഖ്താര്‍ അന്‍സാരി നിലവില്‍ ലക്നോ ജയിലിലാണ്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും












Click it and Unblock the Notifications