കാവിക്കോട്ടയിൽ താമര വാടി! സമാജ് വാദി പാർട്ടി ബഹുദൂരം മുന്നിൽ... യോഗിക്ക് നാണക്കേട്...

  • Written By:
Subscribe to Oneindia Malayalam

ലഖ്നൗ: ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂർ, ഫുൽപൂർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ പിന്നിൽ.

ബിജെപിയുടെ സിറ്റിങ് സീറ്റായ ഗോരഖ്പൂരിൽ വോട്ടെണ്ണൽ 19 റൗണ്ട് പിന്നിട്ടപ്പോൾ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി പ്രവീൺ കുമാർ നിഷാദാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപി സ്ഥാനാർത്ഥി ഉപേന്ദ്ര ദത്ത് ശുക്ലയെക്കാൾ 28737 വോട്ടിന്റെ ലീഡാണ് സമാജ് വാദി പാർട്ടിക്കുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ചിരുന്ന മണ്ഢലമാണ് ഗോരഖ്പൂർ. അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗോരഖ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

bjp

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുൽപൂരിലും ബിജെപി തിരിച്ചടി നേരിടുകയാണ്. സമാദ് വാദി പാർട്ടി സ്ഥാനാർത്ഥിയായ നാഗേന്ദ്ര പ്രതാപ് സിങ് 29474 വോട്ടുകൾക്കാണ് ഫുൽപൂരിൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ 20 റൗണ്ട് പിന്നിട്ടപ്പോൾ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേൽ രണ്ടാം സ്ഥാനത്താണ്.

ബീഹാറിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്സഭ മണ്ഡലത്തിൽ ഫലസൂചനകൾ മാറിമറിയുന്ന കാഴ്ചയാണുള്ളത്. ആദ്യഘട്ടത്തിൽ ബിജെപി മുന്നിട്ടുനിന്ന അരാരിയയിൽ പിന്നീട് ആർജെഡിക്കായിരുന്നു ലീഡ്. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് 23127 വോട്ടുകൾക്ക് ആർജെ‍ഡിയാണ് അരാരിയയിൽ ലീഡ് ചെയ്യുന്നത്.

ത്രിപുരയിലെ ബിജെപിക്ക് ബീഫ് പ്രിയം? നിരോധിക്കില്ല, ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കാന്‍ പറ്റില്ല

സ്കൂളിലെ ഐൻസ്റ്റീൻ! അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും ബുദ്ധിമുട്ടി... 21-ാം വയസിൽ വീൽചെയറിലേക്ക്...

വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
uttar pradesh, bihar bypoll results.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്