ഒളിംപിക്സിൽ പങ്കെടുക്കുന്നവർക്ക് 10 ലക്ഷം, സ്വർണ മെഡൽ ജേതാക്കൾക്ക് 6 കോടി; വമ്പൻ പ്രഖ്യാപനവുമായി യുപി സർക്കാർ
സ്വർണ മെഡൽ ജേതാക്കൾക്ക് ആറ് കോടി രൂപയാണ് സർക്കാർ ഒളിംപിക്സ് തുടങ്ങുന്നതിന് മുൻപെ പ്രഖ്യാപിച്ചിരിക്കുന്നത്
ലഖ്നൗ: ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്യോ ഒരുങ്ങി കഴിഞ്ഞു. കോവിഡ് മൂലം നീണ്ടുപോയെങ്കിലും സർവ്വ സന്നാഹങ്ങളുമൊരുക്കിയാണ് ജപ്പാൻ ഒളിംപിക്സിന് തയാറെടുക്കുന്നത്. ഇന്ത്യയും ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഒളിംപിക്സിൽ പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് സംസ്ഥാനത്ത് നിന്ന് ഒളിംപിക്സിൽ പങ്കെടുക്കുന്നവർക്ക് വമ്പൻ പരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് യുപി സർക്കാർ.

സ്വർണ മെഡൽ ജേതാക്കൾക്ക് ആറ് കോടി രൂപയാണ് സർക്കാർ ഒളിംപിക്സ് തുടങ്ങുന്നതിന് മുൻപെ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി മെഡൽ സ്വന്തമാക്കുന്നവർക്ക് നാല് കോടിയും വെങ്കല മെഡൽ ജേതാക്കൾക്ക് രണ്ട് കോടിയും സമ്മാനമായി ലഭിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പറഞ്ഞത് വ്യക്തിഗത ഇനത്തിലാണെങ്കിൽ ഗ്രൂപ്പ് ഇനത്തിൽ സ്വർണമെഡൽ നേടുന്നവർക്ക് മൂന്ന് കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോടി രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്കു രണ്ടു കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്കു ഒരു കോടി രൂപ വീതവും ഉത്തർപ്രദേശ് സര്‍ക്കാര്‍ നല്‍കും.
ഉത്തർപ്രദേശിൽ നിന്ന് പത്ത് പേരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് മാത്രമല്ല ഒളിംപിക്സിൽ മത്സരിക്കുന്ന എല്ലാവർക്കും പത്ത് ലക്ഷം രൂപയും നൽകും. ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകൾ അറിയിച്ചു.












Click it and Unblock the Notifications