കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ വീണ്ടും ലോക്ഡൗണ്‍.... നാളെ തുടങ്ങും, മൂന്ന് ദിവസത്തേക്ക് എല്ലാം നിശ്ചലം!!

Google Oneindia Malayalam News

ലഖ്‌നൗ: കോവിഡിന്റെ പുതിയ ഹോട്ട്‌സ്‌പോട്ടായി മാറിയ ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണ്‍. നാളെ രാത്രി പത്ത് മണിക്ക് ലോക്ഡൗണ്‍ ആരംഭിക്കും. തിങ്കളാഴ്ച്ച രാവിലെ വരെയാണ് ലോക്ഡൗണ്‍. അവശ്യ സാധനങ്ങളുടെ സര്‍വീസ് മാത്രമാണ് ഈ സമയത്ത് അനുവദിക്കുക. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, കടകള്‍, അത്യാവശ്യമല്ലാത്ത സാധനങ്ങള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല. പൊതുഗതാഗതത്തിനും വിലക്കുണ്ട്.

1

ബസ്സുകളോ മറ്റ് സ്വകാര്യ വാഹനങ്ങളോ നിരത്തില്‍ ഇറക്കാനും അനുവദിക്കില്ല. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണി വരെ ലോക്ഡൗണ്‍ തുടരും. അതേസമയം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതും സംസ്ഥാനത്തേക്ക് വരുന്ന ട്രെയിനുകള്‍ക്ക് മാത്രമാണ്. ഇത്തരത്തില്‍ നാട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് വീട്ടിലെത്തുന്നതിനായി പ്രത്യേക ബസ്സുകളും ഏര്‍പ്പാടാക്കും. ഗ്രാമീണ മേഖലയിലെ ഫാക്ടറികളും തുറന്ന് പ്രവര്‍ത്തിക്കും. റോഡുകളിലെ നിര്‍മാണ പ്രവര്‍ത്തികളും നടക്കും. ഹൈവേകളിലെയും എക്‌സ്പ്രസ് വേകളിലെയും പ്രവര്‍ത്തികള്‍ക്കും തടസ്സമില്ല.

്അതേസമയം കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയ ശേഷം യുപിയില്‍ ഇത് ആദ്യമായിട്ടാണ് ഇത്ര ശക്തമായി വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ചില മേഖലകളിലും കണ്ടെയിന്‍മെന്റ് സോണുകളിലും ശക്തമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന ഗാസിയാബാദിന്റെയും നോയിഡയുടെയും അതിര്‍ത്തികളും യോഗി സര്‍ക്കാര്‍ അടച്ചിരുന്നു. ഇതുവരെ സംസ്ഥാനത്ത് 30000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 845 പേര്‍ മരിക്കുകയും ചെയ്തു.

യോഗി സര്‍ക്കാരിന്റെ നയങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ലോക്ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രമുഖമായ ആഗ്ര മോഡല്‍ അടക്കം വന്‍ പാളിച്ചകളാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ 20000ലധികം രോഗികള്‍ക്ക് രോഗമുക്തി ഉണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ യോഗിയോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും കുറവ് ടെസ്റ്റിംഗുകള്‍ ഉള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

English summary
uttar pradesh government announced lock down for 3 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X