കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യോഗിയുടെ കര്‍ശന നിര്‍ദേശം; 10 വര്‍ഷം സേവനം നിര്‍ബന്ധം, പിഴ 1 കോടി

Google Oneindia Malayalam News

ലഖ്‌നൗ: പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് 10 വര്‍ഷം സര്‍ക്കാര്‍ സേവനം നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ലംഘിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പിജി കോഴ്‌സിന് പഠിക്കുന്നവര്‍ക്കാണ് ഈ നിബന്ധന എന്ന് ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.

y

കോഴ്‌സില്‍ നിന്ന് പിന്‍മാറുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇത് നികത്താന്‍ വേണ്ടിയാണ് ഇങ്ങനെ തീരുമാനം എടുത്തതെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പറയുന്നു. ഡിസംബര്‍ ഒമ്പതിനാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. എല്ലാ മെഡിക്കല്‍ കോളജുകളിലും ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ 18000 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. എന്നാല്‍ 13000 പേരാണ് നിലവില്‍ ജോലി ചെയ്യുന്നത്. 30 ശതമാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പുതിയ തീരുമാനം.

മമത-അമിത് ഷാ നേരിട്ട് ഏറ്റുമുട്ടുന്നു; മൂന്ന് ഐപിഎസുകാരെ കേന്ദ്രം വിളിച്ചു, അയക്കില്ലെന്ന് ബംഗാള്‍മമത-അമിത് ഷാ നേരിട്ട് ഏറ്റുമുട്ടുന്നു; മൂന്ന് ഐപിഎസുകാരെ കേന്ദ്രം വിളിച്ചു, അയക്കില്ലെന്ന് ബംഗാള്‍

Recommended Video

cmsvideo
ഉത്തർപ്രദേശിൽ പിജി മെഡിക്കൽ വിദ്യാർത്ഥികൾക്ക് 10 വർഷം പൊതുമേഖലാ സേവനം: വിസമ്മതിച്ചാൽ ഒരുകോടി രൂപ പിഴ

എംബിബിഎസ് ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലയില്‍ ഒരു വര്‍ഷം സേവനം അനുഷ്ടിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് പിജി കോഴ്‌സിന് 10 മാര്‍ക്ക് അധികം നല്‍കും. ഗ്രാമീണമേഖലയില്‍ രണ്ടു വര്‍ഷം സേവനം അനുഷ്ടിക്കുന്നവര്‍ക്ക് 20 മാര്‍ക്ക് പിജി കോഴ്‌സിന് അനുവദിക്കും. മൂന്ന് വര്‍ഷം സേവനം അനുഷ്ടിക്കുന്നവര്‍ക്ക് 30 മാര്‍ക്കും നല്‍കും. പിജി കോഴ്‌സ് ചെയ്യുമ്പോള്‍ തന്നെ ഏതെങ്കിലും ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നതിന് തടസമില്ല. അതേസമയം, പിജി കോഴ്‌സ് ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം നിര്‍ബന്ധ സേവനം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

English summary
Uttar Pradesh government directs 10 years services or pay Rs 1 crore fine to PG medical student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X