10, 12 ക്ലാസ് പരീക്ഷയിലെ വിജയികള്‍ക്ക് സര്‍ക്കാരിന്റെ വക സൗജന്യ ലാപ്ടോപ്
ലക്നൗ: ഉത്തര്‍പ്രദേശിലെ 10, 12 ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 20 ശതമാനം പേര്‍ക്കും എസ്സി എസ്ടി വിഭാഗത്തില്‍പ്പെടുന്ന 21 ശതമാനം പേര്‍ക്കും ലാപ്ടോപ്പ് ലഭ്യമാകും.
സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകളിലെ വിജയികള്‍ക്കാണ് സര്‍ക്കാര്‍ സമ്മാനം. എല്ലാ വിഭാഗത്തിലും പെടുന്ന 39,600 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വാഗ്ദാനം ചെയ്തിരുന്നു.

പാര്‍ട്ടി ഭരണത്തിലേറിയശേഷം 15 ലക്ഷത്തോളം ലാപ്ടോപ്പുകള് വിതരണം ചെയ്തു കഴിഞ്ഞു. എന്നാല്‍ ടാബ്ലറ്റുകള് വിതരണം ചെയ്യുമെന്ന വാഗ്ദാനം ചെയ്തെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം നടത്തിയത് പ്രതിപക്ഷ കക്ഷികള്‍ പോലും സ്വാഗതം ചെയ്തിരുന്നു.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ ഏറെയുള്ള ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുളള് പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്. ഐഐടി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദളിത് സഹോദരന്മാര്ക്കും കഴിഞ്ഞദിവസം സര്‍ക്കാര്‍ ലാപ്ടോപ്പ് സൗജന്യമായി നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയുടെ സഹായം നല്‍കിയതിന് പുറമെയാണിത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications