കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10, 12 ക്ലാസ് പരീക്ഷയിലെ വിജയികള്‍ക്ക് സര്‍ക്കാരിന്റെ വക സൗജന്യ ലാപ്‌ടോപ്

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ 10, 12 ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 20 ശതമാനം പേര്‍ക്കും എസ്‌സി എസ്ടി വിഭാഗത്തില്‍പ്പെടുന്ന 21 ശതമാനം പേര്‍ക്കും ലാപ്‌ടോപ്പ് ലഭ്യമാകും.

സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകളിലെ വിജയികള്‍ക്കാണ് സര്‍ക്കാര്‍ സമ്മാനം. എല്ലാ വിഭാഗത്തിലും പെടുന്ന 39,600 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്തിരുന്നു.

laptops

പാര്‍ട്ടി ഭരണത്തിലേറിയശേഷം 15 ലക്ഷത്തോളം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. എന്നാല്‍ ടാബ്ലറ്റുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനം ചെയ്‌തെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം നടത്തിയത് പ്രതിപക്ഷ കക്ഷികള്‍ പോലും സ്വാഗതം ചെയ്തിരുന്നു.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ ഏറെയുള്ള ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുളള് പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്. ഐഐടി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദളിത് സഹോദരന്മാര്‍ക്കും കഴിഞ്ഞദിവസം സര്‍ക്കാര്‍ ലാപ്‌ടോപ്പ് സൗജന്യമായി നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയുടെ സഹായം നല്‍കിയതിന് പുറമെയാണിത്.

English summary
Uttar Pradesh Government to Give Free Laptops to Class 10th, 12th Pass Outs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X