കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടെയും പരിശോധിക്കും, ആരെയും അറസ്റ്റ് ചെയ്യും; പുതിയ പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പുതിയ പോലീസ് സേന രൂപീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരമാനിച്ചു. ഒട്ടേറെ അധികാരങ്ങളോടെയാണ് പുതിയ സേന വരുന്നത്. വാറണ്ടില്ലാതെ തന്നെ ആരെയും അറസ്റ്റ് ചെയ്യാനും പരിശോധന നടത്താനും ഇവര്‍ക്ക് അധികാരമുണ്ടാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയുടെ ഭാഗമാണിതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവസ്തി പറഞ്ഞു.

ഞായറാഴ്ച അര്‍ധരാത്രിയാണ് പുതിയ സേന സംബന്ധിച്ച് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ ആശങ്കയോടെയാണ് സര്‍ക്കാര്‍ നീക്കത്തെ കാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

യുപിഎസ്എസ്എഫ്

യുപിഎസ്എസ്എഫ്

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ന്റെ മാതൃകയിലായിരിക്കും പുതിയ പോലീസ് സേന. യുപി സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് (യുപിഎസ്എസ്എഫ്) എന്നാണ് അറിയപ്പെടുക. കോടതി, വിമാനത്താവളം, സര്‍ക്കാര്‍ മന്ദിരങ്ങള്‍, മെട്രോ, ബാങ്കുകള്‍ തുടങ്ങിയവുടെ സുരക്ഷയാണ് ലക്ഷ്യം.

8 ബെറ്റാലിയന്‍

8 ബെറ്റാലിയന്‍

യുപിഎസ്എസ്എഫിന്റെ 8 ബെറ്റാലിയനാണ് ആദ്യം പുറത്തിറങ്ങുക. ഇതിന് വേണ്ടി 1747 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. നേരത്തെ ഉത്തര്‍ പ്രദേശില്‍ നിലവിലുള്ള പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) എന്ന പോലീസ് സേനയുടെ അംഗങ്ങളെ പുതിയ സേനയില്‍ ഉള്‍പ്പെടുത്തും.

ചട്ടങ്ങള്‍ ഉടന്‍

ചട്ടങ്ങള്‍ ഉടന്‍

മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ എവിടെയും റെയ്ഡ് നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും പുതിയ സേനക്ക് അധികാരമുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ പോലീസ് സേനയ്ക്കുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കും. നിലവിലുള്ള പോലീസ് ചട്ടങ്ങളായിരിക്കില്ല പുതിയ സേനയ്ക്ക്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

പ്രത്യേക അധികാരങ്ങളോടെ പുതിയ പോലീസ് സേന രൂപീകരിക്കുന്നു എന്ന റിപ്പോര്‍ട്ട് വന്ന ഉടനെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയത്തോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. സിഐഎസ്എഫിന്റെ മാതൃകയിലുള്ള അധികാരമാണുണ്ടാകുക എന്നാണ് അനൗദ്യോഗിക വിശദീകരണം.

Recommended Video

cmsvideo
കഫീല്‍ ഖാന്‍ ഇനി യോഗിക്കെതിരെ | Oneindia Malayalam
 നിര്‍ദേശം ലഭിക്കേണ്ടതില്ല

നിര്‍ദേശം ലഭിക്കേണ്ടതില്ല

അക്രമികളെയോ അക്രമണത്തിന് ശ്രമിക്കുന്ന വ്യക്തികളെയോ അറസ്റ്റ് ചെയ്യാന്‍ പുതിയ സേനക്ക് പ്രത്യേക നിര്‍ദേശം ലഭിക്കേണ്ടതില്ല. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ അറസ്റ്റ് ചെയ്യാം. സിഐഎസ്എഫ് നിയമങ്ങളിലെ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

English summary
Uttar Pradesh government set to form New Security Force with Special powers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X