ജയിലുകളില്‍ പശുത്തൊഴുത്ത്...ഗോശാലകള്‍ നിര്‍മ്മിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍...

Subscribe to Oneindia Malayalam

ലക്‌നൗ: സംസ്ഥാനത്തെ ജയിലുകളില്‍ ഗോശാലകള്‍ നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി ജയില്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് ജയില്‍ മന്ത്രി ജയ് കുമാര്‍ സിങ് പറഞ്ഞു. ഗൗതം ബുദ്ധ നഗര്‍ ജയിലിലില്‍ ഗോശാല നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ജയിലുകളിലും ഗോശാലകള്‍ നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

നമുക്ക് ആവശ്യത്തിന് മനുഷ്യ വിഭവ ശേഷിയുണ്ട്. എല്ലാ ജയിലുകളിലും തന്നെ ഗോശാലകള്‍ പണിയാന്‍ ആവശ്യത്തിന് സ്ഥലവുമുണ്ട്. അലഹബാദിലെ നളിനി ജയിലില്‍ ഇപ്പോള്‍ തന്നെ ഒരു ഗോശാല ഉണ്ട്. മറ്റു ജയിലുകളില്‍ കൂടി ഗോശാലകള്‍ പണിയാനുള്ള സാധ്യതകളെക്കുറിച്ചാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ പ്രത്യേകം ഗ്രാന്‍ഡ് ആനുവദിക്കും. സാമൂഹ്യ പ്രവര്‍ത്തകരുടെയും മറ്റു പൗരന്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തുമെന്നും ജയ് കുമാര്‍ സിങ് പറഞ്ഞതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആ 'നമ്പറൊന്നും' ഈ ടീച്ചറുടെ മുന്നില്‍ വിലപ്പോവില്ല!! അയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!!

 cows-

പ്രണയം ത്യജിക്കുന്നത് ആർക്കു വേണ്ടി!!! പ്രണയ പരാജയങ്ങൾക്കു കാരണം പെൺകുട്ടികളുടെ വീട്ടുകാരോ!!!

തെരുവു പശുക്കള്‍ക്കായി ഗോശാലകള്‍ നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജയിലുകളില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതി തെരുവു പശുക്കള്‍ക്കു വേണ്ടിയുള്ളതല്ല. ജയിലുകളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഓര്‍ഗാനിക് ഫാമിങ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും പാല്‍ നല്‍കുന്ന പശുക്കളെയായിരിക്കും ജയിലുകളില്‍ സ്ഥാപിക്കുന്ന ഗോശാലകളില്‍ വളര്‍ത്തുകയെന്നും ജയ് കുമാര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

English summary
Uttar Pradesh government to set up cow shelters in jaisl
Please Wait while comments are loading...