കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കള്‍ക്ക് തണുപ്പില്‍ നിന്ന് രക്ഷയൊരുക്കാന്‍ യുപി സര്‍ക്കാര്‍, ഇനി മുതല്‍ മേല്‍ക്കുപ്പായമൊരുക്കും!!

Google Oneindia Malayalam News

ലഖ്‌നൗ: പശുക്കള്‍ക്ക് തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കി യോഗി സര്‍ക്കാര്‍. മേല്‍ക്കുപ്പായമൊരുക്കുമെന്ന് പ്രഖ്യാച്ചിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാ ജില്ലകളിലെയും വെറ്ററിനറി ഓഫീസര്‍മാര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശുക്കള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പാണ് നിര്‍ദേശിച്ചത്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഗോസംരക്ഷണ ശാലകളിലുള്ള പശുക്കള്‍ക്കാണ് ഇത്തരത്തില്‍ മേല്‍ക്കുപ്പായം ഒരുക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇത്തരത്തില്‍ പശുക്കള്‍ക്കായി പലപ്പോഴും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവാറുണ്ട്.

1

പശുക്കള്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ ചണ സഞ്ചി കൊണ്ടുള്ള മേല്‍ക്കുപ്പായങ്ങളാണ് സജ്ജീകരിക്കുന്നത്. പശുക്കളെ താമസിപ്പിച്ചിരിക്കുന്ന ഷെല്‍ട്ടറുകളില്‍ തണുത്ത് കാറ്റ് അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ടാര്‍പോളിന്‍, പോളിത്തീന്‍ കര്‍ട്ടണുകള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ചണ സഞ്ചികളും ഇതിനായി ഉപേയോഗിക്കും. പഞ്ചായത്ത് തലത്തിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.് പശുക്കള്‍ക്കായി തീകായാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പശുക്കളുടെ സംരക്ഷണത്തിനായി വെറ്ററിനറി വിഭാഗവും നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാ സപ്ലൈ വിഭാഗമാണ് മേല്‍ക്കുപ്പായത്തിന്റെ വിതരണം നടത്തുക. ചില പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പണം ഉപയോഗിച്ച് പശുക്കള്‍ക്ക് കോട്ടുകള്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. മരങ്ങള്‍ കൂട്ടിയിട്ട് തീകത്തിക്കുന്ന സംവിധാനവും അയോധ്യയില്‍ ഒരുങ്ങുന്നു. ഇതിലൂടെ ചൂടി പശുക്കള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം കൂടുതല്‍ നടപടികള്‍ ഇനിയും ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

ഉത്തരേന്ത്യയില്‍ ഇത്തവണ അതിശൈത്യമാണ് വരാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. അതേസമയം തെരുവില്‍ അലഞ്ഞ് നടക്കുന്ന പശുക്കളെ കൂടി സംരക്ഷിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഗോ സംരക്ഷണ കേന്ദ്രം നിര്‍മിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഇവയുടെ മേല്‍നോട്ടമുണ്ടാവുക. കെയര്‍ ടേക്കര്‍മാരെ ഇത്തരം കേന്ദ്രങ്ങളില്‍ നിയോഗിക്കുന്നുണ്ട്. പശുക്കളുടെ ആരോഗ്യം സംബന്ധിച്ച് മൃഗസംരക്ഷണ മന്ത്രാലയം സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. വൈദ്യു പരിശോധനയും ഇടയ്ക്കിടെ നടത്തുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തരം ഗോസംരക്ഷ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട്.

English summary
uttar pradesh government will get over coat to cows to save them from winter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X