കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലഹബാദ് ഹൈക്കോടതി ഇടപെട്ടതോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുട്ടുമടക്കി, വിവാദ ഉത്തരവ് പിന്‍വലിച്ചു

Google Oneindia Malayalam News

ലക്‌നൗ: കൊറോണ കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച വിവാദ തൊഴില്‍ ഉത്തരവ് പിന്‍വലിച്ചു. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളുടെയും ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി ഉയര്‍ത്തിയ വിവാദ ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

yogi

അതേസമയം, തൊഴില്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിനെ ഈ ഉത്തരവ് ബാധിക്കില്ല. കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ തൊഴില്‍ സമയം നാല് മണിക്കൂര്‍ ഉയര്‍ത്തിയത്. നാല് തൊഴില്‍ നിയമങ്ങള്‍ ഒഴിച്ച് സര്‍ക്കാര്‍ എല്ലാം മറ്റെല്ലാ നിയമത്തിലും സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകള്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്.

ഉത്തര്‍പ്രദേശിനെ കൂടാതെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴില്‍ നിയമങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഇതിനെതിരെ ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ വര്‍ക്കേഴ്‌സ് ഫ്രണ്ട് എന്ന സംഘടനയടക്കമുള്ളവരാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മേയ് 18ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതിനിടെ ഉത്തര്‍ പ്രദേശിലെ ചില ജില്ലകളില്‍ മുസ്ലീം പളളികളിലെ ബാങ്ക് വിളിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അലഹബാദ് ഹൈക്കോടതി നീക്കി. മുസ്ലീം പളളികളില്‍ ബാങ്ക് വിളി അനുവദിച്ച് കൊണ്ട് അഹലാബാദ് ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് ഹോട്ട്സ്പോട്ടാണ് എന്ന് പറഞ്ഞാണ് ബാങ്ക് വിളിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍, ഹത്രാസ്, ഫറൂഖാബാദ് ജില്ലകളില്‍ ബാങ്ക് വിളിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൊവിഡ് നിയന്ത്രണ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് എന്നാരോപിച്ചാണ് ജില്ലാ ഭരണകൂടങ്ങള്‍ ബാങ്ക് വിളി നിരോധിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ്, എംപിയായ അഫ്സല്‍ ഇന്‍സാരി, അഭിഭാഷകനായ എസ് വാസിം എംഖാദ്രി എന്നിവരാണ് ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാതെ പളളിയില്‍ ഇമാമിനോ മുഅദ്ദീനോ മറ്റ് ഉത്തരവാദപ്പെട്ടവര്‍ക്കോ ബാങ്ക് വിളി നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

English summary
Uttar Pradesh government Withdraws the controversial order that labours should work 12 hours a day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X