കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസാം, യുപി, കര്‍ണാടക ഗവര്‍ണര്‍മാര്‍ രാജിവെച്ചു

Google Oneindia Malayalam News

ദില്ലി: യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കാനുള്ള കേന്ദ്ര നടപടിയുടെ ഭാഗമായി ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആസാം ഗവര്‍ണര്‍മാര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ബി എല്‍ ജോഷി, കര്‍ണാടകയിലെ എച്ച് ആര്‍ ഭരദ്വാജ്, ആസാമിലെ ജെ ബി പട്‌നായിക് എന്നിവരാണ് രാജിവെച്ചത്. രാജസ്ഥാന്‍, ത്രിപുര, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും ഉടന്‍ രാജിവെച്ചേക്കുമെന്നാണ് അറിയുന്നത്.

ഉത്തര്‍ പ്രദേശിലെ ഗവര്‍ണറായ ബി എല്‍ ജോഷി രാജിക്കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. അതേസമയം യു പി എ നിയമിച്ച മൂന്ന് ഗവര്‍ണര്‍മാര്‍ പ്രസിഡണ്ട് പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്താന്‍ സമയം ചോദിച്ചിട്ടുണ്ട്.

bl-joshi

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതും കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിക്കുന്ന ഗവര്‍ണര്‍മാരുടെ പട്ടികയിലുണ്ട്. അതേസമയം ഷീല ദീക്ഷിത് പ്രസിഡണ്ടിനാണ് ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള അധികാരം എന്ന സാങ്കേതികവാദം ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് മാസം മുമ്പാണ് ഷീല ദിക്ഷിത് കേരള ഗവര്‍ണറായി ചുമതലയേറ്റത്. ഷീല ദീക്ഷിത് തിരിച്ചുപോകുന്നതോടെ ആരാകും കേരള ഗവര്‍ണര്‍ എന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റ മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാലിന്റെ പേരും ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. അതേസമയം ബി ജെ പി ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2004 ല്‍ യു പി എ അധികാരത്തില്‍ വന്നപ്പോള്‍ എന്‍ ഡി എ സര്‍ക്കാര്‍ നിയമിച്ച നാല് ഗവര്‍ണര്‍മാരെ തിരിച്ചുവിളിച്ചിരുന്നു.

English summary
Uttar Pradesh governor BL Joshi resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X