കുഞ്ഞ് ആണോ പെണ്ണോ? ഭാര്യയുടെ വയറ് കീറി യുവാവ്; പിന്നീട് സംഭവിച്ചത്, പോലീസ് പറയുന്നു
ലഖ്‌നൗ: ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഭവമാണ് ഉത്തര്‍ പ്രദേശിലുണ്ടായിരിക്കുന്നത്. പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണോ അതോ പെണ്ണോ എന്നറിയാന്‍ ഭാര്യയുടെ വയറ് കീറി പരിശോധിച്ചിരിക്കുന്നു യുവാവ്. അഞ്ച് പെണ്‍കുട്ടികളുള്ള ദമ്പതികള്‍ക്ക് ഇനിയെങ്കിലും ആണ്‍കുഞ്ഞ് പിറക്കണമെന്നായിരുന്നു ആഗ്രഹം. ഭാര്യ ഗര്‍ഭിണിയായ വേളയില്‍ തന്നെ ഇയാള്‍ക്ക് കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ അതിയായ തിടുക്കമായിരുന്നു. ഇപ്പോള്‍ ഏഴ് മാസമായി എന്നാണ് കുടുംബം പറയുന്നത്.

യുവതിയുടെ വയറ് കീറിയതോടെ രക്തം നിയന്ത്രിക്കാന്‍ പറ്റാത്ത വിധമായി. ഇതോടെ അയല്‍വാസികളും നാട്ടുകാരും ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ശേഷം ബറേലിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി മാറ്റി. ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തുവെന്ന് എസ്പി പ്രവീണ്‍ സിങ് ചൗഹാന്‍ പറഞ്ഞു.
സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നേക്പൂരില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പന്നാലാല്‍ എന്നയാളാണ് 35കാരിയായ ഭാര്യയുടെ വയറ് കീറി പരിശോധിച്ചത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് വയറ് കീറിയതെന്ന് പോലീസ് പറയുന്നു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ ഗുരുതരമായ പരിക്കോടെയാണ് യുവതിയെ കണ്ടത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു.
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് ഒടുവിലെ വിവരം. ആണ്‍കുഞ്ഞ് പിറക്കണമെന്നായിരുന്നു പന്നാലാലിന്റെ ആഗ്രഹമത്രെ. ഇതാണ് ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് കുടുംബം പോലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications