മോദിയും യോഗിയും മാത്രമാണ് ബിജെപിയിലെ അഴിമതിരഹിതര്‍; വിവാദപ്രസ്താവനയുമായി പാര്‍ട്ടി എംഎല്‍എ
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് പാര്‍ട്ടിയിലെ അഴിമതിക്കരല്ലാത്തവരെന്ന് ബിജെപി എംഎല്‍എ. മറ്റുനേതാക്കളെക്കുറിച്ച് അങ്ങനെ പറയാനാവില്ലെന്നും ബിജെപി എംഎല്‍എയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു എംഎല്‍എയുടെ വിവാദ പ്രസ്താവന.
'പാര്‍ട്ടിയില്‍ പ്രധാനമനത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമാണ് അഴിമതിയുടെ കറപുരളാത്തവര്‍. ഈ പാര്‍ട്ടിയില്‍ വേറെ ഒരു നേതാവിനെക്കുറിച്ചും എനിക്കിത് പറയാന്‍ സാധിക്കില്ല'' എന്നായിരുന്നു ബ്രിജ് ഭൂഷണ്‍ന്റെ പരാമര്‍ശം. നേരത്തെ രാഹുല്‍ ഗാന്ധിയെ കുരക്കുന്ന പട്ടികളോട് പരാമര്‍ശിച്ച് വിവാദത്തില്‍ ഏര്‍പ്പെട്ട വ്യക്തിയാണ് ബ്രിജ് ഭൂഷണ്‍. എംഎല്‍എയുടെ പ്രസ്താവനക്കെതിരെ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെ വേശ്യകളോട് ഉപമിച്ച് ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി എംഎല്‍എ വിവാദത്തിലായിരുന്നു.

ഇത് കെട്ടടങ്ങുന്നതിന് മുന്നേ ബ്രിജ് ഭൂഷണ്‍റെ പ്രസ്താവനയും വിവാദമായതോടെ ഉത്തര്‍പ്രദേശിലെ ബിജെപി സമ്മര്‍ദത്തിലായിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഭേദം വേശ്യകാളാണെന്നും അവര്‍ വാങ്ങിക്കുന്ന പൈസയുടെ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങ് അടുത്തിടെ പറഞ്ഞത്. പ്രസ്താവന വിവാദമായപ്പോള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് അദ്ദേഹം തലയൂരിയത്.












Click it and Unblock the Notifications