കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപിയുടെ വിധി നിര്‍ണ്ണയിക്കുക 47 മണ്ഡലങ്ങള്‍‌, വെല്ലുവിളിയാവുക സാമുദായിക സമവാക്യം

Google Oneindia Malayalam News

ലക്നൗ: മുസ്ലിം-ദളിത്-യാദവ സമുദായങ്ങള്‍ നിര്‍ണ്ണായക സ്വാധീനമായ 47 മണ്ഡലങ്ങളിലെ ഫലമായിരിക്കും യുപിയില്‍ ഇത്തവണ ബിജെപിയുടെ പ്രകടനം നിര്‍ണ്ണയിക്കുക. സംസ്ഥാന 80 സീറ്റുകളില്‍ 47 എണ്ണത്തിലും മുസ്ലിം-ദളിത്-യാദവ വിഭാഗങ്ങള്‍ മൊത്തം വോട്ടര്‍മാരുടെ 50 ശതമാനത്തിലേറെ വരും.

<strong>ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്</strong>ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്

ബാക്കിവരുന്ന 33 മണ്ഡലങ്ങളിലും മേല്‍പ്പറഞ്ഞ സമുദായങ്ങങ്ങളുടെ ശക്തി 40 ശതമാനത്തിന് മുകളിലാണെന്ന് സി വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു. എസ്പിയും ബിഎസ്പിയും കൈകോര്‍ത്തതിലൂടെ ഈ വോട്ടുകളില്‍ ഭൂരിപക്ഷവും സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ യുപിയില്‍ ബിജെപിയുടെ നില പരുങ്ങലിലാവും.

bjp-congress-

മുസ്ലിം-ദളിത്-യാദവ വിഭാങ്ങള്‍ക്കിടിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടികളാണ് എസ്പിയും ബിഎസ്പിയും. ഇവര്‍ക്കൊപ്പം ആര്‍എല്‍ഡി കൂടി ചേരുന്നതോടെ സഖ്യത്തിന്‍റെ കരുത്തു വര്‍ധിക്കുന്നു. ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലുമാണ് മത്സരിക്കുന്നത് 3 സീറ്റ് ആര്‍എല്‍ഡിക്ക് വിട്ടുകൊടുത്തപ്പോള്‍ റായ്ബറേലിയിലും അമേഠിയിലും സഖ്യം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു.

2014 ല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു പോയതായിരുന്നു യുപിയില്‍ ബിജെപിക്ക് വലിയ വിജയമൊരുക്കിയത്. 80 ല്‍ 71 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ സംസ്ഥാനത്ത് നിന്ന് ബിജെപി കരസ്ഥമാക്കിയത്.

English summary
47 Muslim-Yadav-Dalit seats will decide BJP's fate in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X