കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസയില്‍ അതിക്രമിച്ച കയറി പൊലീസ് തല്ലിച്ചതച്ചതായും 'ജയ് ശ്രീ റാം' ചൊല്ലാന്‍ നിര്‍ബന്ധിച്ചെന്ന്

  • By S Swetha
Google Oneindia Malayalam News

മുസഫര്‍നഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാര്‍ മദ്രസയിലേക്ക് അതിക്രമിച്ചു കയറിയതായി ആരോപണം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. അതിക്രമിച്ചു കയറിയ പൊലീസ് ലാത്തി ഉപയോഗിച്ച മര്‍ദ്ദിച്ചതായും ജയ്ശ്രീരാം വിളിക്കാന്‍ ആക്രോശിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു.

 സുപ്രീംകോടതിക്ക് മുന്നിലുള്ളത് പൗരത്വ നിയമത്തിനെതിരായ പൊതുതാല്‍പര്യ ഹർജികള്‍ മുതല്‍ കശ്മീര്‍ വരെ സുപ്രീംകോടതിക്ക് മുന്നിലുള്ളത് പൗരത്വ നിയമത്തിനെതിരായ പൊതുതാല്‍പര്യ ഹർജികള്‍ മുതല്‍ കശ്മീര്‍ വരെ

മാത്രമല്ല പൊലീസ് അവരെ തീവ്രവാദികള്‍ എന്ന് വിളിച്ചതായും ആരോപണമുണ്ട്. ഒന്നും പറയാതെ തങ്ങളെ അതിക്രൂരമായി പൊലീസ് മര്‍ദ്ദിച്ചതായി മദ്രസ നടത്തുന്ന അറുപത്തിയെട്ടുകാരനായ മൗലാന ആസാദ് റാസ ഹുസൈനി പറയുന്നു. 2013ലെ കലാപകാലത്ത് പോലും ഇത്തരത്തിലൊരു മര്‍ദ്ദനമുണ്ടായിട്ടില്ല. ജീവന്‍ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍ദ്ദനത്തില്‍ മൗലാനയുടെ ഇടതു കൈ ഒടിയുകയും രണ്ട് കാലുകളിലും ബാന്‍ഡേജുമുണ്ട്.

uppolicerecruitment-

അതേസമയം സീനിയര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് ആരോപണം നിഷേധിച്ചു. ജയ് ശ്രീ റാം ചൊല്ലാന്‍ വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും നിര്‍ബന്ധിച്ചില്ലെന്നും അത്തരമൊരു കാര്യത്തിന്റെ ചോദ്യം ഉയരുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ മദ്രസയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. അതിന് ശേഷം നടപടിയൊന്നുമുണ്ടായില്ല. പലതരം കിംവദന്തികള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 20ന് മദ്രസയിലേക്ക് ഓടിക്കയറിയ 75 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 28 പേര്‍ വിദ്യാര്‍ഥികളാണെന്ന് കണ്ടെത്തിയതോടെ അവരെ ഒഴിവാക്കി. പ്രതിഷേധം നടത്തിയ 10 പേര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചു. കാരണം ഇവര്‍ക്കെതിരായ ചാര്‍ജുകളില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് മൗലാനയുടെ മകന്‍ മുഹമ്മദ് ഹുസൈനി ഞായറാഴ്ച പത്രക്കുറിപ്പ് ഇറക്കിയതായും എസ്എസ്പി കൂട്ടിച്ചേര്‍ത്തു. അതേസമയം മലാശയ രക്തസ്രാവത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ ഉന്നയിച്ച മറ്റ് അവകാശവാദങ്ങളും മാത്രമാണ് താന്‍ നിരാകരിച്ചതെന്നും പൊലീസ് ആളുകളെ മര്‍ദ്ദിച്ചതായും അദ്ദേഹം സമ്മതിച്ചു.

English summary
Uttar Pradesh: Madrasa inmates say police beat them, forced them to chant ‘Jai Shri Ram’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X