കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശിനെ വിറപ്പിച്ച മാഫിയ തലവന്‍ വികാസ് ദുബെ അറസ്റ്റില്‍; കൂട്ടാളികളെ വെടിവച്ചു കൊന്നു

Google Oneindia Malayalam News

ഭോപ്പാല്‍/ലഖ്‌നൗ: ഉത്തര്‍ പ്രദേശലെ മാഫിയ തലവന്‍ വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ അറസ്റ്റില്‍. കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇയാളെയും സംഘത്തെയും തിരയുകയായിരുന്നു. സംഘത്തിലുള്ള പലരെയും ഉത്തര്‍ പ്രദേശ് പോലീസ് വെടിവച്ച് കൊന്നിരുന്നു. ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. പോലീസ് വല വിരിച്ചതിനാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായിരുന്ന വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താതിരിക്കാന്‍ നീക്കം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

k

ഇയാള്‍ കോടതിയിലോ നോയിഡയിലെ ടെലിവിഷന്‍ ചാനലുകളുടെ ഓഫീസുകളിലോ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാധ്യത മുന്‍കൂട്ടി കണ്ട പോലീസ് കോടതിക്ക് പുറത്തും നോയിഡയിലും കൂടുതല്‍ പോലീസുകാരെ വിന്യസിക്കുകയും ചെയ്തു. അതിനിടെയാണ് മധ്യപ്രദേശിലെ ഉജ്ജയിനില്‍ അറസ്റ്റിലായിരിക്കുന്നത്. ഉജ്ജയിനിലെ മഹകള്‍ ക്ഷേത്രത്തില്‍ വച്ച് ദുബെയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മധ്യപ്രദേശ് പോലീസ് പറയുന്നു. എന്നാല്‍, ക്ഷേത്രത്തിലെത്തിയ ശേഷം പോലീസിനെ ദുബെ തന്നെ വിവരം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Recommended Video

cmsvideo
Congress aiming for farmers vote in Madhya Pradesh | Oneindia Malayalam

വികാസ് ദുബെയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഉത്തര്‍ പ്രദേശ് പോലീസിന് കൈമാറും. കാണ്‍പൂരിലെ ചൗബേപൂരിലെ ബിക്രു ഗ്രാമത്തില്‍ വച്ചാണ് പോലീസും വികാസ് ദുബെയുടെ സംഘവും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായത്. എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ശേഷം ഒളിവിലായിരുന്നു. ഇയാളെ പിടികൂടാന്‍ വന്‍ പോലീസ് സംഘം ഉത്തര്‍ പ്രദേശില്‍ അരിച്ചുപെറുക്കുകയായിരുന്നു. ഫരീദാബാദില്‍ നിന്ന് തലനാരിഴയ്ക്കാണ് വികാസ് ദുബെ ബുധനാഴ്ച രക്ഷപ്പെട്ടത്.

കോണ്‍ഗ്രസിന് തെറ്റുപറ്റി!! തുറന്നടിച്ച് സിദ്ധരാമയ്യ, അന്നേ ഞാന്‍ പറഞ്ഞു... ശിവകുമാറിന് താക്കീത്...കോണ്‍ഗ്രസിന് തെറ്റുപറ്റി!! തുറന്നടിച്ച് സിദ്ധരാമയ്യ, അന്നേ ഞാന്‍ പറഞ്ഞു... ശിവകുമാറിന് താക്കീത്...

ഇതിനിടെ ഇയാളുടെ സംഘത്തിലെ രണ്ടു പേരെ വ്യാഴാഴ്ച രാവിലെ പോലീസ് വെടിവച്ചുകൊന്നു. പ്രഭാത് മിശ്ര രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. ബുധനാഴ്ച വികാസ് ദുബെയുടെ അടുത്ത അനുയായി അമര്‍ ദുബെയെ ഹാമിര്‍പൂരില്‍ വച്ച് പോലീസ് വെടിവച്ചു കൊന്നിരുന്നു. സംഘത്തിലെ മൂന്ന് പേരെ നഷ്ടമായതോടെയാണ് വികാസ് ദുബെ കീഴടങ്ങാന്‍ തീരുമാനിച്ചത്. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി പേരെയാണ് ഉത്തര്‍ പ്രദേശ് പോലീസ് വെടിവച്ചു കൊന്നത്.

English summary
Uttar Pradesh Mafia Leader Vikas Dubey Arrested in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X