കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ് ഫലം: യുപിയില്‍ മൂന്നിടത്തും എസ്പി സഖ്യത്തിന് ലീഡ്, ബിജെപിയുടെ സിറ്റിംഗ് സീറ്റിലും മേല്‍ക്കെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകളിലെ തിരിച്ചടിക്ക് ശേഷം ലീഡ് തിരിച്ചുപിടിച്ച് എസ് പി. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്കും രാംപൂര്‍, ഖതൗലി നിയമസഭാ മണ്ഡലങ്ങൡലേക്കുമാണ് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായി എസ് പി- ആര്‍ എല്‍ ഡി സഖ്യമാണ് ബി ജെ പിക്ക് എതിരെ മത്സരിക്കുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ മെയിന്‍പുരിയില്‍ ലീഡ് നിലനിര്‍ത്താന്‍ എസ് പിയുടെ ഡിംപിള്‍ യാദവിന് സാധിച്ചിരുന്നു. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 22000 ത്തിന് മുകളിലേക്ക് ഡിംപിള്‍ യാദവിന്റെ ലീഡ് നില എത്തിയിട്ടുണ്ട്. എസ് പി സ്ഥാപക നേതാവും യു പി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിന്റെ നിര്യാണത്തോടെ ആണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

1

മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ 24.43 ലക്ഷം വോട്ടര്‍മാര്‍ ആണ് ഉള്ളത്. അഞ്ച് തവണയായി മുലായം സിംഗിലൂടെ എസ് പിയാണ് മെയിന്‍പുരിയില്‍ ജയിക്കുന്നത്. 1996 മുതല്‍ മെയിന്‍പുരി എസ് പിക്കൊപ്പമാണ്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായത്തിന്റെ മരുമകളുമായ ഡിംപിള്‍ യാദവ് മണ്ഡലം നിലനിര്‍ത്തും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതേസമയം അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ മുന്‍ സഹായി രഘുരാജ് സിംഗ് ഷാക്യയാണ് ബി ജെ പിക്കായി ഇവിടെ ജനവിധി തേടിയത്.

ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന്‍ ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന്‍ ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്

2

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഖതൗലിയില്‍ ആര്‍ എല്‍ ഡിയുടെ മദന്‍ ഭയ്യയാണ് ലീഡ് ചെയ്യുന്നത്. ഖതൗലിയില്‍ 3.14 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2013-ലെ മുസാഫര്‍നഗര്‍ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട ബി ജെ പി എം എല്‍ എ വിക്രം സിംഗ് സൈനി സ്ഥാനമൊഴിഞ്ഞതോടെ ആണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ എസ് പി - ആര്‍ എല്‍ ഡി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബി ജെ പി ഇവിടെ ജയിച്ചിരുന്നു.

പ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപിപ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപി

3

വിക്രം സിംഗ് സൈനിയുടെ ഭാര്യ രാജ്കുമാരിയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി. 2013 ഓഗസ്റ്റില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ജാട്ട് യുവാവ് ഗൗരവ് സിംഗിന്റെ അമ്മയും സ്വതന്ത്രയായി ഖതൗലിയില്‍ ജനവിധി തേടുന്നുണ്ട്. എസ് പിയുടെ സംസ്ഥാനത്തെ മറ്റൊരു കോട്ടയായ രാംപൂരില്‍ ബി ജെ പി ആദ്യഘട്ടത്തില്‍ ലീഡ് നേടിയിരുന്നെങ്കിലും ഇപ്പോള്‍ പിറകിലോട്ട് പോയിരിക്കുകയാണ്.

'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്

4

2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് അസം ഖാനെ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതോടെ ആണ് രാംപൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 3.8 ലക്ഷം വോട്ടര്‍മാരാണ് രാംപൂര്‍ മണ്ഡലത്തില്‍ ഉള്ളത്. ജൂണില്‍ രാംപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ആണ് വിജയിച്ചിരുന്നത്.

5

അസം ഖാന്റെ അനുയായിയായ അസിം രാജയാണ് ഇവിടെ എസ് പി സ്ഥാനാര്‍ത്ഥി. മുന്‍ എം എല്‍ എ ശിവ് ബഹാദൂര്‍ സക്‌സേനയുടെ മകനായ ആകാശ് സക്‌സേനയാണ് ബി ജെ പിക്കായി ഇവിടെ മത്സരിച്ചത്. മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം സാക്ഷ്യം വഹിച്ച വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. മൂന്നിടത്തും എസ് പിക്ക് വിജയിക്കാനായാല്‍ സംസ്ഥാനത്തെ ബി ജെ പി അപ്രമാദിത്യത്തെ എതിര്‍ക്കുന്ന ഒന്നാമത്തെ കക്ഷി എന്ന നിലയിലേക്ക് എസ് പിക്ക് ഒന്നുകൂടി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകും.

English summary
Uttar Pradesh Mainpuri By-elections Results 2022: SP-RLD Alliance lead in all three seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X