കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു: മര്‍ദ്ദനം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പശുക്കടത്ത് ആരോപണത്താൽ മുസ്ലിമിനെ തല്ലിക്കൊന്നു | Oneindia Malayalam

ലക്‌നൗ: പശുവിന്റേയും പശുവിറച്ചിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉത്തരേന്ത്യയില്‍ തുടര്‍ക്കഥയാവുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിനെ എന്നും പ്രതിരോധത്തില്‍ ആക്കിയത്. പശുവിറച്ച് കയ്യില്‍ വെച്ചുവെന്ന് ആരോപിച്ച് മുഹമദ്ദ് അഖ്‌ലാക്ക് എന്ന മധ്യവയസ്‌കന്‍ കൊല്ലപ്പെടത് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു.

ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന് ഗുജറാത്തിലെ ഉനയില്‍ ദളിതുകളെ ചാട്ടവാറിന് അടിച്ചസംഭവും ഏരെ രാഷ്ട്രീയ കോളിളമുണ്ടാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് തല്ലിക്കൊല്ലപ്പെട്ടവര്‍ നിരവധിയാണ്. ഒരിടവേളക്ക് ശേഷം പശുകടത്താരോപിച്ച് ജനക്കൂട്ടം വീട്ടും ഒരാളെ തല്ലിക്കൊന്നിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആണ് പശിവിനെ കടത്തിയെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നത്. കൊയ്‌തൊഴിഞ്ഞ പാടത്തേക്ക് ഒടിച്ചുകൊണ്ടുവന്ന് അവിടെ വെച്ച് അള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മര്‍ദ്ദനത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ഹാപൂരിലെ പിലഖൂവില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ മാത്രം അകലേയാണ് കൊലപാതകം നടന്ന സ്ഥലം.

പശുക്കടത്ത്

പശുക്കടത്ത്

പശുകടത്ത് ആരോപിച്ച് 45 വയസ്സുകാരനായ കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരേയാണ് ജനക്കൂട്ടം ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ് കാസിമിനേയും സമൂദൂദ്ദീനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാസിം മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്നത് പശുക്കടത്തിന്റെ പേരില്‍ അല്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്.

പോലീസ്

പോലീസ്

സമീപ് ഗ്രാമത്തിലെ ആളുകളുമായുണ്ടായ തര്‍ക്കമാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റതിന് കാരണമായി ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. എന്നാല്‍ പശുക്കടത്ത് ആരോപിച്ചാണ് മര്‍ദ്ദനവും കൊലപാതകവും ഉണ്ടായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ കുടുംബാഗങ്ങള്‍, കേസില്‍ അറസ്റ്റിലായ രണ്ടുപേരെ എന്നിവരുടെ മൊഴികള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യന്‍ എക്‌സപ്രസിന്റെ റിപ്പോര്‍ട്ട്.

തെളിവ്

തെളിവ്

ഇരുവരേയും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പശുക്കടത്താണെന്ന ആരോപണത്തിന് ശക്തി പകരുന്നു. രണ്ട് മിനിറ്റിനുള്ളില്‍ ഞങ്ങള്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇവര്‍ പശുവിനെ അറുത്ത് കൊല്ലുമായിരുന്നു എന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

കശാപ്പുകാര്‍

കശാപ്പുകാര്‍

ഇവര്‍ കാശാപ്പുകാരാണ്. അവന്‍ കാലികളെ കൊല്ലുന്നത് എന്തിനാണെന്ന് ആരെങ്കിലും ചോദിക്കൂഎന്ന് മറ്റൊരാള്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ തെളിവുകളാണ് പോലീസിന്റെ വാദത്തെ തള്ളിക്കളയാനും മര്‍ദ്ദനത്തിന് പിന്നില്‍ പശുക്കടത്താണെന്ന ആരോപണം ശക്തമാക്കാനും ഇടയാക്കുന്നത്.

വെള്ളം കൊടുത്തില്ല

വെള്ളം കൊടുത്തില്ല

മര്‍ദ്ദിക്കുന്നത് നിര്‍ത്താന്‍ വീഡിയോ എടുക്കുന്ന ആള്‍ പറയുന്നുണ്ട്. അക്രമിച്ചത് മതിയാക്കു. ഇതിന്റെ ഭവിഷ്യത്തുകള്‍ നിങ്ങള്‍ മനസ്സിലാക്കൂ എന്നും അവര്‍ക്ക് വെള്ളം കൊടുക്കൂ എന്നും വീഡിയോ എടുത്ത ആള്‍ പറയുന്നുണ്ട്. വെള്ളം കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയ്യാറായില്ല. മര്‍ദ്ദനത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അടിപിടി

അടിപിടി

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആളുടെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയെങ്കിലും പശുക്കടത്തിനേച്ചൊല്ലിയുള്ള ആക്രമണമാണെന്ന് പറഞ്ഞിരുന്നില്ല. വാഹനങ്ങല്‍ കൂട്ടിയിടിച്ചതിനേച്ചൊല്ലി രണ്ട് ഗ്രാമത്തിലെ ആളുകള്‍ തമ്മിലുണ്ടായ അടിപിടിയുമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു പോലീസിന്റെ എഫ്‌ഐആറിലുള്ളത്.

വീഡിയോ

ട്വിറ്റര്‍ വീഡിയോ

English summary
In Uttar Pradesh, Man Beaten To Death Over Rumours Of Cow Slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X