കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് സമൂസ വേണമെന്ന് യുവാവിന്റെ ശല്യം; പോലീസ് കൊടുത്തത് ഉഗ്രന്‍ പണി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: രാജ്യം കൊറോണ രോഗ ഭീതിയിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടങ്ങിയിരിക്കുകയാണ് എല്ലാവരും. എന്നാല്‍ ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ പുറത്തിറങ്ങുന്നവരുണ്ട് പലയിടത്തും. ഇവര്‍ക്ക് പോലീസുകാര്‍ വേണ്ടത് കൊടുത്തു. എന്നാല്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഇറങ്ങിയവരെ പോലീസ് കൈകാര്യം ചെയ്തത് വിവാദമായിട്ടുുമുണ്ട്. രോഗത്തെ മാത്രമല്ല, പോലീസിനെയും ഭയക്കണമോ എന്നാണ് ചിലരുടെ ചോദ്യം. അങ്ങനെയെങ്കില്‍ തങ്ങളുടെ ആവശ്യം പോലീസ് സാധ്യമാക്കി തരട്ടെ എന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെയുള്ളവര്‍ അറിയാനാണ് ഈ വാര്‍ത്ത.

u

കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനും അവശ്യ സേവനങ്ങള്‍ക്കുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിരുന്നു. ഈ നമ്പറിലേക്ക് വിളിച്ച ഒരാള്‍ സമൂസ കിട്ടണമെന്ന് ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യം കാര്യമാക്കിയില്ല. എന്നാല്‍ വിളി വീണ്ടും വന്നു. തുടര്‍ച്ചയായി വിളിച്ചപ്പോള്‍ അവര്‍ പോലിസിനെ അറിയിച്ചു. സമൂസ വാങ്ങിക്കൊടുക്കാന്‍ പോലീസ് തീരുമാനിച്ചു. ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഒരു ശിക്ഷയും കൊടുത്തു.

ഖജനാവുകള്‍ കാലി; ശമ്പളം ഉറപ്പില്ലെന്ന് മുഖ്യമന്ത്രി, തെലങ്കാനയില്‍ പകുതി ശമ്പളം, ആശങ്ക പരക്കുന്നുഖജനാവുകള്‍ കാലി; ശമ്പളം ഉറപ്പില്ലെന്ന് മുഖ്യമന്ത്രി, തെലങ്കാനയില്‍ പകുതി ശമ്പളം, ആശങ്ക പരക്കുന്നു

ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. റാംപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആഞ്ജനേയ കുമാര്‍ സിങ് ആണ് സമൂസ വിഷയം പരസ്യമാക്കിയത്. ഇദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായിട്ടുണ്ട്. ആദ്യം സമൂസ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ കാര്യമാക്കിയില്ല. വീണ്ടും വിളിച്ചപ്പോള്‍ താക്കീത് ചെയ്തു. വിളി വന്നുകൊണ്ടേ ഇരുന്നു. പിന്നീട് ആവശ്യം അംഗീകരിച്ചു. ശിക്ഷയായി അഴുക്കുചാലും റോഡും വൃത്തിയാക്കാന്‍ പറയുകയും ചെയ്തു. റോഡ് വൃത്തിയാക്കുന്ന ഫോട്ടോയും മജിസ്‌ട്രേറ്റ് പങ്കുവച്ചിട്ടുണ്ട്. ട്വീറ്റിന് നിമിഷങ്ങള്‍ക്കകം 20000 ലൈക്ക് കിട്ടി. മിക്കയാളുകളും അധികൃതരുടെ നടപടിയെ പ്രശംസിക്കുകയും ചെയ്തു.

കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ രോഗം; മോദിയെ വിമര്‍ശിച്ചതിനുള്ള ശിക്ഷയെന്ന് ബിജെപി, വിവാദംകുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ രോഗം; മോദിയെ വിമര്‍ശിച്ചതിനുള്ള ശിക്ഷയെന്ന് ബിജെപി, വിവാദം

ലോക്ക് ഡൗണ്‍ വേളയില്‍ ആരും പുറത്തിറങ്ങരുതെന്നും അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മറ്റൊരു ട്വീറ്റില്‍ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. അത്യാവശ്യ സേവനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുക. അവശ്യവസ്തുക്കളും ലഭിക്കും. ഇതിന് വേണ്ടിയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പരസ്യമാക്കിയിരിക്കുന്നത്. എന്നാല്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കുമെന്ന് റാംപൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; വന്നത് സൗദിയില്‍ നിന്ന്നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; വന്നത് സൗദിയില്‍ നിന്ന്

Recommended Video

cmsvideo
മാന്യത വിടാതെ കേരള പോലീസ് | Oneindia Malayalam

21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 14നാണ് അവസാനിക്കുക. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും രോഗം വ്യാപിച്ചിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ആശങ്ക കൂടുതല്‍. ആയിരത്തിലധികം പേര്ക്ക് രോഗം ബാധിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു. വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വീഡിയോ പുറത്ത് വിട്ട് ബിജെപി; യോഗി ചെയ്തപ്പോള്‍ മഹാ അപരാധം; പിണറായി ചെയ്താല്‍ രക്ഷാനടപടി!!വീഡിയോ പുറത്ത് വിട്ട് ബിജെപി; യോഗി ചെയ്തപ്പോള്‍ മഹാ അപരാധം; പിണറായി ചെയ്താല്‍ രക്ഷാനടപടി!!

English summary
Uttar Pradesh Man Calls Corona Helpline For Samosas, Then... Magistrate says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X