യുപിയില്‍ നടുക്കുന്ന വീഡിയോ; മൃതദേഹം കൊണ്ടുപോയത് മാലിന്യ വണ്ടിയില്‍, 7 പേര്‍ക്ക് സസ്പെന്ഷന്
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ മനുഷ്യ മനസാക്ഷിയെ നടുക്കുന്നതായിരുന്നു. മരിച്ച യുവാവിന്റെ മൃതദേഹം മുന്‍സിപ്പാലിറ്റിയുടെ മാലിന്യം നിറച്ച വണ്ടിയിലിട്ട് കൊണ്ടുപോകുന്നതാണ് വീഡിയോ. മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് പുറമെ പോലീസുകാരും ഇത് നോക്കി നിന്നു. വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം കനത്തു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഏഴ് പേരെ സസ്പെന്റ് ചെയ്തു. മൂന്ന് പോലീസുകാര്‍ക്കും നാല് മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ക്കുമാണ് സസ്പെന്ഷന്. മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം ശക്തമായിരുന്നു.

ഉത്തര്‍ പ്രദേശിലെ ബല്റാംപൂര് ജില്ലയിലാണ് സംഭവം. ഷാഹ്ജോറ ഗ്രാമത്തിലെ മുഹമ്മദ് അന്‍വര്‍ എന്ന യുവാവാണ് മരിച്ചത്. സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ ഇയാള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മരണ വാര്‍ത്ത അറിഞ്ഞ ഉടനെ മുന്‍സിപ്പാലിറ്റിയുടെയും പോലീസുകാരുടെയും ഒരു സംഘത്തെ അയച്ചിരുന്നുവെന്ന് ബല്റാംപൂര് എസ്പി ദേവ് രഞ്ജന്‍ വര്‍മ പറഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിച്ചത് അംഗീകരിക്കാനാകില്ല. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനമാണ് നടന്നത്. ഉദ്യോഗസ്ഥര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതുമില്ല. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്നും എസ്പി പറഞ്ഞു. ബല്റാംപൂര് സബ് ഇന്‍സ്പെക്ടറും രണ്ട് കോണ്‍സ്റ്റബിള്‍മാരും സസ്പെന്റ് ചെയ്തവരില്‍പ്പെടും.
രണ്ടു വീഡിയോകളാണ് പുറത്തുവന്നത്. ഒന്ന് മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മൃതദേഹം മാലിന്യ വണ്ടിയില്‍ കയറ്റുന്നതും ചില പോലീസുകാര്‍ നോക്കി നില്‍ക്കുന്നതുമാണ്. മറ്റൊന്ന് ഇതിന് സമീപം ആംബുലന്‍സ് നിര്‍ത്തിയിട്ടതാണ്. ആംബുലന്‍സ് വിളിപ്പുറത്തുണ്ടായിട്ടും ഉപയോഗിച്ചില്ല. ആംബുലന്സിലുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ മൃതദേഹം തൊടാന്‍ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മരിച്ച വ്യക്തിക്ക് കൊറോണ വൈറസ് രോഗമുണ്ടെന്ന സംശയത്താലാണ് ഇവര്‍ മൃതദേഹം തൊടാതിരുന്നത്. മരിച്ച വ്യക്തിയുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചിട്ടുണ്ട്.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications