കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ നടുക്കുന്ന വീഡിയോ; മൃതദേഹം കൊണ്ടുപോയത് മാലിന്യ വണ്ടിയില്‍, 7 പേര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ മനുഷ്യ മനസാക്ഷിയെ നടുക്കുന്നതായിരുന്നു. മരിച്ച യുവാവിന്റെ മൃതദേഹം മുന്‍സിപ്പാലിറ്റിയുടെ മാലിന്യം നിറച്ച വണ്ടിയിലിട്ട് കൊണ്ടുപോകുന്നതാണ് വീഡിയോ. മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് പുറമെ പോലീസുകാരും ഇത് നോക്കി നിന്നു. വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം കനത്തു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഏഴ് പേരെ സസ്‌പെന്റ് ചെയ്തു. മൂന്ന് പോലീസുകാര്‍ക്കും നാല് മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍. മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം ശക്തമായിരുന്നു.

u

ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലാണ് സംഭവം. ഷാഹ്‌ജോറ ഗ്രാമത്തിലെ മുഹമ്മദ് അന്‍വര്‍ എന്ന യുവാവാണ് മരിച്ചത്. സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ ഇയാള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മരണ വാര്‍ത്ത അറിഞ്ഞ ഉടനെ മുന്‍സിപ്പാലിറ്റിയുടെയും പോലീസുകാരുടെയും ഒരു സംഘത്തെ അയച്ചിരുന്നുവെന്ന് ബല്‍റാംപൂര്‍ എസ്പി ദേവ് രഞ്ജന്‍ വര്‍മ പറഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിച്ചത് അംഗീകരിക്കാനാകില്ല. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനമാണ് നടന്നത്. ഉദ്യോഗസ്ഥര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതുമില്ല. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്നും എസ്പി പറഞ്ഞു. ബല്‍റാംപൂര്‍ സബ് ഇന്‍സ്‌പെക്ടറും രണ്ട് കോണ്‍സ്റ്റബിള്‍മാരും സസ്‌പെന്റ് ചെയ്തവരില്‍പ്പെടും.

പ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായിപ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി

രണ്ടു വീഡിയോകളാണ് പുറത്തുവന്നത്. ഒന്ന് മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മൃതദേഹം മാലിന്യ വണ്ടിയില്‍ കയറ്റുന്നതും ചില പോലീസുകാര്‍ നോക്കി നില്‍ക്കുന്നതുമാണ്. മറ്റൊന്ന് ഇതിന് സമീപം ആംബുലന്‍സ് നിര്‍ത്തിയിട്ടതാണ്. ആംബുലന്‍സ് വിളിപ്പുറത്തുണ്ടായിട്ടും ഉപയോഗിച്ചില്ല. ആംബുലന്‍സിലുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ മൃതദേഹം തൊടാന്‍ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മരിച്ച വ്യക്തിക്ക് കൊറോണ വൈറസ് രോഗമുണ്ടെന്ന സംശയത്താലാണ് ഇവര്‍ മൃതദേഹം തൊടാതിരുന്നത്. മരിച്ച വ്യക്തിയുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചിട്ടുണ്ട്.

English summary
Utter Pradesh Man Dead Body Dumped in Garbage Van; 7 Suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X