കാണാന്‍ ഭംഗിയില്ല, അവിഹിതബന്ധവും; ഭാര്യയെ കൊലപ്പെടുത്തി നദിയിലെറിഞ്ഞു
ഭാഗ്പട്: കാണാന്‍ ഭംഗിയില്ലെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി നദിയിലെറിഞ്ഞതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഡോഗ്ഹട്ടിലാണ് സംഭവം. കൃഷ്ണ നദിയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനുശേഷം സ്ത്രീയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ മരണത്തിനുശേഷം നടത്തിയ അന്വേഷണത്തില്‍ അവരുടെ ഒരു കത്ത് പോലീസ് കണ്ടെടുത്തു. ഇതില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കാണാന്‍ ഭംഗിയില്ലെന്നും അതുകൊണ്ടുതന്നെയാണ് കുട്ടികളില്ലാത്തതെന്നും പറഞ്ഞ് ഭര്‍ത്താവ് കുറ്റപ്പെടുത്തുക പതിവാണെന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് സണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. തനിക്ക് ഭാര്യയെ ഇഷ്ടമല്ലായിരുന്നെന്നും അമ്മവന്റെ നിര്‍ബന്ധത്താലാണ് വിവഹം ചെയ്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മാത്രമല്ല, ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടായിരുന്നതായും ഇയാള്‍ ആരോപിച്ചു.
ഇതേ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊപാതകവിവരം മറ്റാരും അറിയാതിരിക്കാന്‍ മൃതശരീരം നദിയില്‍ എറിയുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞദിവസം മൃതദേഹം കരയ്ക്കടിഞ്ഞതോടെ സംഭവം പുറത്താവുകയായിരുന്നു. പ്രതിയെ അടുത്തദിവസം തന്നെ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications